Connect with us

Hi, what are you looking for?

KERALA NEWS

വക്കത്ത്കർഷക സമരത്തിന് ഐക്യദാർഢ്യം

ഇന്ത്യയിൽ 138 കോടി ജനങ്ങൾക്ക് അന്നം നൽകുന്ന കർഷകരുടെ സമരം ആരംഭിച്ചിട്ട് 7 മാസം തികഞ്ഞു.നിരവധി കർഷകരുടെ ജീവൻ നഷ്ടമായി. സുപ്രീം കോടതി ഇടപെട്ടിട്ട് പോലും സമരം ഒത്തുതീർപ്പാക്കുവാൻ വേണ്ടത്ര ഗൗരവം കേന്ദ്രസർക്കാർകാണിക്കുന്നില്ല. കർഷകരെ രക്ഷിക്കൂ ജനാധിപത്യത്തെ സംരക്ഷിക്കൂ മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക, കോവിഡ്വാക്സിൻ എല്ലാവർക്കും എത്രയും വേഗം എത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടും കർഷകസമരത്തിനു ഐക്യദാർഢ്യം അർപ്പിച്ചും കേരള കർഷകസംഘത്തിൻ്റെ തീരുമാനപ്രകാരം വക്കം പോസ്റ്റാഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സമരം സിഐറ്റിയു ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കർഷക സംഘം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് ജയ, വീണവിശ്വനാഥൻ, ദീപ, ബിന്ദു, ഷാജി, അക്ഷയ് തുടങ്ങിയവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....