Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നാളെ വിരമിക്കും

ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ ബുധനാഴ്ച സർവീസിൽ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വർഷമായി ബെഹ്റയാണ് പോലീസ് മേധാവി. ഡി.ജി.പി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, ഫയർഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയും അദ്ദേഹമാണ്.

കേരള പോലീസിൽ സാങ്കേതികവിദ്യയും ആധുനികവൽക്കരണവും നടപ്പാക്കുന്നതിൽ ലോക്നാഥ് ബെഹ്റ പ്രമുഖ പങ്കുവഹിച്ചു. കേസന്വേഷണം ഉൾപ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്സ് ഉള്ള കേരള പോലീസിൻറെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളിൽ മുൻപന്തിയിൽ എത്തിയത് ബെഹ്റയുടെ നേതൃത്വത്തിലാണ്.

1961 ജൂൺ 17 ന് ഒഡീഷയിലെ ബെറംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഉത്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1984 ൽ ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 1985 ബാച്ചിൽ ഇന്ത്യൻ പോലീസ് സർവ്വീസിൽ കേരള കേഡറിൽ പ്രവേശിച്ചു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യിൽ അഞ്ച് വർഷവും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സി.ബി.ഐ) 11 വർഷവും പ്രവർത്തിച്ചു. 1995 മുതൽ 2005 വരെ എസ്.പി, ഡി.ഐ.ജി റാങ്കുകളിലാണ് സി.ബി.ഐയിൽ ജോലി ചെയ്തത്. സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ചാണ് അദ്ദേഹത്തിന് സി.ബി.ഐയിൽ നിന്ന് വിടുതൽ നൽകിയത്.

രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു. ((Purulia Arms Drop Case, IC-814 Hijacking Case, Mumbai Serial Blast Case, Madhumita Shukla Murder Case, Satyendra Dubey Murder Case, Sanjay Ghosh Abduction Case, Ujjain serial murder Case, Haren Pandya murder case, Cases against Senior IAS officers). ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ ഉപയോഗിച്ച് അന്വേഷണം നടത്തുന്നതിൽ വിദഗ്ദ്ധനാണ്. 27 വിദേശരാജ്യങ്ങൾ സന്ദർശിച്ചു.

ഭീകരവിരുദ്ധ പ്രവർത്തനങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009 ൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) നിലവിൽ വന്ന വർഷം തന്നെ എൻ.ഐ.എ യിൽ ചേർന്നു. ഏജൻസിയുടെ പ്രവർത്തനരീതിയും അന്വേഷണത്തിൽ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സംബന്ധിച്ച നിമയമാവലിയുടെ കരട് രൂപം തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ആലപ്പുഴയിൽ എ.എസ്. പി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊച്ചി സിറ്റി അസിസ്റ്റൻറ് കമ്മീഷണർ, കണ്ണൂർ എസ്പി, കെഎപി നാലാം ബറ്റാലിയൻ കമാൻഡൻറ്, കൊച്ചി പോലീസ് കമ്മീഷണർ, തിരുവനന്തപുരത്ത് നർക്കോട്ടിക് വിഭാഗം എസ്പി എന്നീ നിലകളിൽ പ്രവർത്തിച്ചു. സിബിഐയുടെ കൊൽക്കത്ത ഓഫീസിൽ സ്പെഷ്യൽ ക്രൈംബ്രാഞ്ച് എസ്.പി, ഡൽഹി ഓഫീസിൽ ക്രൈം റീജിയൺ ഡിഐജി, കമ്പ്യൂട്ടറൈസേഷൻ വിഭാഗത്തിൽ ചീഫ് കോർഡിനേറ്റർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഐജി, ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഐജി എന്നീ നിലകളിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചശേഷം കേരളത്തിൽ മടങ്ങിയെത്തി. തുടർന്ന് പൊലീസ് ആസ്ഥാനത്തെ ഐ.ജി, എ.ഡി.ജി.പി, ആധുനികവൽക്കരണവിഭാഗം എ.ഡി.ജി.പി, ജയിൽ ഡി.ജി.പി, ഫയർഫോഴ്സ് മേധാവി, വിജിലൻസ് ഡയറക്ടർ എന്നീ നിലകളിൽ ജോലി നോക്കി. 2016 ജൂൺ 1 മുതൽ 2017 മെയ് 6 വരെയും 2017 ജൂൺ 30 മുതൽ 2021 ജൂൺ 30 വരെയുമാണ് സംസ്ഥാന പോലീസ് മേധാവിയായി പ്രവർത്തിച്ചത്.

സ്തുത്യർഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയിട്ടുണ്ട്. സൈബർ ക്രൈം അന്വേഷണ മേഖലയിലെ കഴിവ് മാനിച്ച് ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, നാസ്കോം എന്നിവ ചേർന്ന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സമ്മാനിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും നിരവധി അവാർഡ് ലഭിച്ചു.

പരേതരായ അർജുൻ ബെഹ്റ, നിലാന്ദ്രി ബെഹ്റ എന്നിവരാണ് മാതാപിതാക്കൾ. മധുമിതബെഹ്റ ഭാര്യയും അനിതെജ് നയൻ ഗോപാൽ മകനുമാണ്. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് പേരൂർക്കട എസ്.എ.പി മൈതാനത്ത് സംസ്ഥാന പോലീസ് മേധാവിക്ക് വിടവാങ്ങൽ പരേഡ് സംഘടിപ്പിച്ചിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...