Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊറോണ ചികിത്സാ നിരക്ക്: സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊറോണ ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുറിവാടക സംബന്ധിച്ച സർക്കാരിന്റെ ഭേദഗതി ഉത്തരവ് നടപ്പാക്കുന്നത് കോടതി നിലവിൽ തടഞ്ഞിരിക്കുകയാണ്.

കൊറോണ ചികിത്സയിൽ മുറിവാടക സ്വകാര്യ ആശുപത്രികൾക്ക് തന്നെ നിശ്ചയിക്കാമെന്ന സർക്കാർ ഉത്തരവിനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനടങ്ങിയ ഡിവിഷൻ ബഞ്ച് നേരത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. കോടതി ഉത്തരവിനെ തന്നെ മറികടക്കുന്നതാണ് സർക്കാർ നടപടിയെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാൽ പരിഷ്കരിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താമെന്നറിയിച്ചിട്ടുള്ള സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.

ഇതു കൂടാതെ വിതരണക്കമ്പനികൾ ഓക്സിജൻ വില വർധിപ്പിച്ചതിനെതിരെ നൽകിയിട്ടുള്ള ഹർജിയും കോടതി പരിഗണിക്കും. വില വർധന ആശുപത്രി നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നുവെന്നാണ് ആശുപത്രിമാനേജ്മെന്റുകളുടെ വാദം. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിച്ചേക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...