Connect with us

Hi, what are you looking for?

KERALA NEWS

ക്വട്ടേഷൻ സംഘത്തെയും സ്വർണ്ണക്കടത്തുകാരെയും സിപിഎം പാലൂട്ടി വളർത്തിയത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സി.പി.എം നേതാക്കൾ തന്നെ വളർത്തിയെടുത്തവയാണ് സ്വർണ്ണം കടത്തിനും മറ്റുമുള്ള ക്വട്ടേഷൻ സംഘങ്ങൾ എന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചതല്ല. കൊലപാതകികളെ രക്ഷിക്കാൻ പൊതുഖജനാവിലെ പണം ധൂർത്തടിച്ച് സുപ്രീംകോടതി വരെ പോയ പാർട്ടിയാണ് സി.പി.എം എന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിലൂടെ കുറിച്ചു.

ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ്:

രാഷ്ട്രീയ എതിരാളികളെ വകവരുത്താൻ കൊലപാതക സംഘങ്ങളെ വളർത്തിയെടുക്കുകയും കൊലപാതകികൾക്ക് വീരപരിവേഷം നൽകുകയും ചെയ്ത പാർട്ടിയാണ് സി.പി.എം. ആ കിരാത സംഘങ്ങളുടെ ഉപോത്പന്നങ്ങൾ മാത്രമാണ് സ്വർണ്ണം കടത്തിനും മറ്റുമുള്ള ക്വട്ടേഷൻ സംഘങ്ങൾ. ഇവ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചതല്ല. സി.പി.എം നേതാക്കൾ തന്നെ വളർത്തിയെടുത്തവയാണ്. ഇപ്പോൾ അവർ സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും വെല്ലുവിളിക്കുകയാണെങ്കിൽ അതിന് ഉത്തരവാദികളും സി.പി.എം നേതാക്കളാണ്.
കൊലപാതകികളെ രക്ഷിക്കാൻ പൊതുഖജനാവിലെ പണം ധൂർത്തടിച്ച് സുപ്രീംകോടതി വരെ പോയ പാർട്ടിയാണ് സി.പി.എം.
കൊലപാതകികൾ ജാമ്യത്തിലിറങ്ങുമ്പോൾ വീരന്മാരെ പോലെ സ്വീകരണം നൽകുകയും പ്രകടനങ്ങളുടെ അകമ്പടിയോടെ നാട് നീളെ എഴുന്നെള്ളിക്കുകയും ചെയ്ത സി.പി.എം അധോലോക പ്രവർത്തനങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും വളം വച്ചു കൊടുക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്.

കള്ളക്കടത്തു ബന്ധമുള്ളവരുടെ വാഹനത്തിൽ പാർട്ടി സെക്രട്ടറി റോഡ് ഷോ നടത്തിയപ്പോൾ എന്തു സന്ദേശമാണ് ക്വട്ടേഷൻ സംഘങ്ങൾക്ക് ലഭിച്ചത്? എന്നിട്ടിപ്പോൾ ശുദ്ധീകരണത്തെക്കുറിച്ച് പറയുന്നത് ആരെ പറ്റിക്കാനാണ്. സി.പി.എം നേതാക്കൾ നൽകുന്ന പിന്തുണയുടെ ബലത്തിലാണ് ടി.പി വധക്കേസിലെ പ്രതികൾക്ക് ജയിലിലിരുന്നു കൊണ്ട് ക്വട്ടേഷൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്നത്.
കൊലപാതക സംഘങ്ങൾക്കും ക്വട്ടേഷൻ സംഘങ്ങൾക്കും നൽകുന്ന സംരക്ഷണവും സഹായവും നിർത്താതെ സി.പി.എം ശുദ്ധീകരണത്തെക്കുറിച്ച് സംസാരിക്കുന്നതിൽ ഒരു അർത്ഥവുമില്ല.

പാർട്ടിയിൽ ക്വട്ടേഷൻ സംഘങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ശുദ്ധീകരണം നടത്തുമെന്നുമുള്ള സി.പി.എം നേതാക്കളുടെ പ്രഖ്യാപനം ആത്മാർത്ഥതയില്ലാത്തതും പൊതുജനത്തെ കബളിപ്പിക്കുന്നതിനുമാണ്. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ് സി.പി.എം ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...