Connect with us

Hi, what are you looking for?

KERALA NEWS

ഇനിയും ടിപി വിളി കേൾക്കും; ഔദ്യോഗിക ഫോൺ നമ്പറാക്കി കെ.കെ രമ

വടകര: +919447933040, ഈ നമ്പർ വായിക്കുമ്പോൾ കുറച്ചു പേർക്കെങ്കിലും ഇത് സുപരിചതമായിരിക്കും. ടി.പി ചന്ദ്രശേഖരൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ ഫോൺ നമ്പരാണിത്. എപ്പോൾ വിളിച്ചാലും സഹായം ഉറപ്പായിരുന്നു എന്നാണ് അദ്ദേഹത്തിനോട് അടുപ്പമുള്ളവർ പറയാറുള്ളത്. ഇനിയും ഈ നമ്പർ വിളി കേൾക്കും. മറുപടി തരാൻ അദ്ദേഹത്തിന്റെ ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ രമ ഉണ്ടാകും.

കെ.കെ രമ എം.എൽ.എയുടെ ഔദ്യോഗിക നമ്പറായി ടി.പിയുടെ നമ്പർ ഇനിമുതൽ ഉപയോഗത്തിലുണ്ടാകും. 0496 2512020 എന്ന ഓഫീസ് നമ്പറിന് പുറമെയാണ് ടി.പിയുടെ നമ്പർ ഉപയോഗിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് രമ ഇക്കാര്യം അറിയിച്ചത്. “+919447933040 ഇത് എം.എൽ.എയുടെ ഔദ്യോഗിക നമ്പറാണ്‌. ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരൻ അവസാന നാൾ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്. ഈ നമ്പർ വീണ്ടും ആക്ടീവാവുകയാണ്,” രമയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

“ദേശീയ തലത്തിൽ തന്നെ സജീവ സമര സംഘടനാ പ്രവർത്തനമുണ്ടായിരുന്ന വിദ്യാർത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി, പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാൻ വീണ്ടും പൊതുരംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങൾക്കറിയാമല്ലോ, സഖാവ് ടി.പി വീണു പോയിടത്തു നിന്ന്, മുന്നോട്ട്പോവുകയാണ് നമ്മൾ. 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന, സഖാവ് ടി.പി ജനതയെ കേട്ട ആ നമ്ബറിൽ നമുക്ക് പരസ്പരം കേൾക്കാം,” രമ കുറിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....