Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കണ്ണൻ താമരക്കുളത്തിന്റെ “ഉടുമ്പ്” ഹിന്ദിയിലേക്ക്

ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. മോളിവുഡിൽ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ചിത്രം കണ്ണൻ താമരക്കുളം തന്നെ ബോളിവുഡിൽ സംവിധാനം ചെയ്യും. മലയാളത്തിൽ എത്തുന്ന “ഉടുമ്പ്”ൽ
സെന്തിൽ കൃഷ്ണ,
ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്‌സ്റ്റനും,യാമി സോനയുമാണ് നായികമാർ. ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രത്തിൽ മൻരാജ്, ബൈജു, മുഹമ്മദ് ഫൈസൽ, ജിബിൻ സാബ്, പോൾ താടിക്കാരൻ, ശ്രേയ അയ്യർ തുടങ്ങിയവരും അഭിനയിക്കുന്നു.

രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം.വി.ടി ശ്രീജിത്ത് എഡിറ്റിങ് നിർവഹിക്കുന്നു. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തിൽ ബ്രൂസ്‌ലീ രാജേഷ് ആക്ഷൻ കൈകാര്യം ചെയ്യുന്നു. ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ എന്നിവർ ചേർന്ന് കൊറിയോഗ്രഫി നിർവഹിക്കുന്നു.

കലാ സംവിധാനം- സഹസ് ബാല, അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ കൺഡ്രോളർ- അഭിലാഷ് അർജുൻ, ഗാനരചന- രാജീവ് ആലുങ്കൽ, ഹരി നാരായണൻ, കണ്ണൻ താമരക്കുളം, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- സുൽത്താന റസാഖ്, ബിസിനസ് കോർഡിനേറ്റർ- ഷാനു പരപ്പനങ്ങാടി, പവൻകുമാർ, പി.ആർ.ഒ- പി. ശിവപ്രസാദ്, സുനിത സുനിൽ, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഒരു എന്റർട്രെയിനെർ ത്രില്ലെർ മൂവി ആണ് ഉടുമ്പ്. കേരളം ഏറെ ചർച്ച ചെയ്ത സൂപ്പർ ഹിറ്റ് മൂവി പട്ടാഭിരാമൻ ആണ് കണ്ണൻ താമരക്കുളത്തിന്റെ മുൻപ് റിലീസ് ചെയ്ത സിനിമ. ആക്ഷൻ കിംഗ് അർജുൻ മുഖ്യ വേഷത്തിൽ വരുന്ന മലയാളം,തമിഴ് സിനിമ “വിരുന്ന്” ആണ് ഇനി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന കണ്ണന്റെ ചിത്രം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...