Connect with us

Hi, what are you looking for?

LATEST NEWS

കുട്ടികളിൽ പരീക്ഷണം നടത്തിയ ആദ്യ കൊറോണ വാക്‌സിൻ വിതരണത്തിനു തയാറെടുക്കുന്നു

ന്യൂഡെൽഹി: 12 മുതൽ 18 വയസ് പ്രായമായവരിൽ പരീക്ഷണം നടത്തിയ ആദ്യ കൊറോണ വാക്സിനായ സൈക്കോവ് – ഡി വിതരണത്തിനു തയാറെടുക്കുന്നു. വാക്സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്കായി വാക്സിൻ നിർമ്മാതാക്കളായ സൈഡസ് കാഡില ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയെ സമീപിച്ചു.

ഇന്ത്യയിൽ ഇതു വരെ നടത്തിയിട്ടുള്ളതിൽ വച്ച്‌ ഏറ്റവും വലിയ ക്ലിനിക്കൽ ട്രയലിനു ശേഷമാണ് വാക്സിൻ വിതരണത്തിന് തയ്യാറെടുക്കുന്നതെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. 50 ലേറെ സ്ഥലങ്ങളിൽ വാക്സിന്റെ ക്ലിനിക്കൽ ട്രയൽ ഇതിനോടകം പൂർത്തീകരിച്ചുവെന്നും 12 മുതൽ 18 വയസിനിടയിലുള്ളവരിലും വാക്സിൻ പരീക്ഷണം നടത്തിയതായും നിർമ്മാതാക്കൾ പറഞ്ഞു. ആദ്യമായാണ് ഇന്ത്യയിൽ 18 വയസിനു താഴെയുള്ളവരിൽ കൊറോണ വാക്സിൻ പരീക്ഷണം നടത്തുന്നത്.

ആയിരത്തിനുമേൽ കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചുവെന്നും ഇവരിൽ ശാരീരിക അസ്വസ്ഥതകളൊന്നും തന്നെ പ്രകടമായില്ലെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. മാത്രമല്ല മുതിർന്നവരിൽ എങ്ങനെയാണോ വാക്സിൻ പ്രവർത്തിച്ചത് അതേ രീതിയിലുള്ള ഫലപ്രാപ്തി തന്നെ കുഞ്ഞുങ്ങളിലും കണ്ടതായി അവർ പറഞ്ഞു. വാക്സിൻ എടുത്തവരിൽ ഭൂരിപക്ഷത്തിനും കൊറോണ പിന്നെ വന്നിട്ടില്ലെന്നും വന്നവരിൽ തന്നെ നേരിയ ലക്ഷണങ്ങൾ മാത്രമേ പ്രകടമായുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.

സൂചി ഉപയോഗിക്കാതെയുള്ള ഇന്ട്രാഡെർമൽ വിദ്യ പ്രകാരമാണ് ഈ വാക്സിൻ നൽകുന്നത്. മാത്രമല്ല തെർമോസ്റ്റെബിളിറ്റി സാങ്കേതികവിദ്യ അടങ്ങിയിരിക്കുന്നതിനാൽ അന്തരീക്ഷതാപത്തിൽ വരുന്ന വ്യതിയാനങ്ങൾ ഈ വാക്സിനെ കാര്യമായി ബാധിക്കില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....