Connect with us

Hi, what are you looking for?

KERALA NEWS

ഷാഹിദ കമാലിൻറെ ഡോക്‌ടറേറ്റ് വിവാദം സി പി എമ്മിന് തലവേദനയായി

തിരുവനന്തപുരം: സി പി എമ്മിന് തലവേദനയായി വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിൻറെ ഡോക്‌ടറേറ്റ് വിവാദം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു. തനിക്ക് ഇൻറർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്‌ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം പൊളിക്കുന്ന വിവരാവകാശ രേഖകൾ പുറത്തുവന്നതാണ് പാർട്ടിയേയും വനിത കമ്മിഷൻ അംഗത്തേയും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച്‌ വിവാദങ്ങൾ ഉയരുന്നതിനിടയിലാണ് ഇൻറർനാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് തനിക്ക് ഡോക്‌ടറേറ്റ് ലഭിച്ചതെന്ന വിശദീകരണവുമായി ഷാഹിദ കമാൽ രംഗത്തുവന്നത്. പക്ഷേ സാമൂഹ്യനീതി വകുപ്പ് വിവരാവകാശ നിയമ പ്രകാരം കൊച്ചി സ്വദേശി ദേവരാജന് നൽകിയ മറുപടിയിൽ യൂണിവേഴ്‌സിറ്റി ഓഫ് വിയറ്റ്നാം എന്ന സർവകലാശാലയിൽ നിന്നാണ് ഷാഹിദയ്ക്ക് ഡോക്‌ടറേറ്റ് കിട്ടിയിരിക്കുന്നത്.

2018 ജൂലായ് 30നുളള ഫേസ്ബുക്ക് കുറിപ്പനുസരിച്ചാണെങ്കിൽ സാമൂഹ്യ പ്രതിബന്ധതയും,സ്ത്രീ ശാക്തീകരണവും എന്ന വിഷയത്തിൽ തനിക്ക് പി എച്ച്‌ ഡി ലഭിച്ചെന്നാണ് ഷാഹിദയുടെ അവകാശവാദം. ഇവിടെയും ഏത് സർവകലാശാലയിൽ നിന്നാണ് പി എച്ച്‌ ഡിയെന്ന് പറഞ്ഞിട്ടില്ല. ഇതേ പി എച്ച്‌ ഡിയാണ് വിവാദമുയർന്നപ്പോൾ ഡിലിറ്റാണെന്ന് ഷാഹിദ തിരുത്തി പറഞ്ഞത്.

2017ൽ വനിതാ കമ്മിഷനിൽ നൽകിയ ബയോഡേറ്റയിൽ ബികോമാണ് വിദ്യാഭ്യാസ യോഗ്യതയായി ഷാഹിദ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചൽ സെൻറ് ജോൺസ് കോളേജിൽ വച്ച്‌ ബിരുദം പൂർത്തിയാക്കിയില്ലെന്ന് സമ്മതിച്ചിട്ടുളള ഷാഹിദ ഈ ബികോം ഏത് സർവകലാശാലയിൽ നിന്ന് നേടിയതാണെന്നും വ്യക്തമാക്കിയിട്ടില്ല.

വിഷയത്തിൽ പരസ്യപ്രതികരണവുമായി ഷാഹിദ കമാൽ രംഗത്തുവന്നിട്ടില്ല. അന്വേഷണത്തിലെ പൊലീസ് മെല്ലെപോക്കിൽ വ്യാപക ആക്ഷേപമാണ് ഉയരുന്നത്. ഷാഹിദയുടെ വിദ്യാഭ്യാസ യോഗ്യതയിൽ അന്വേഷണമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നൽകിയ പരാതിയിൽ പുതിയ പൊലീസ് മേധാവി അനിൽ കാന്ത് തീരുമാനമെടുക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....