Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഈ ലോകത്ത് ജീവിക്കാന്‍ ആര്‍ജവം വേണം; ഉത്തരയുടെ മകന് പുതിയ പേരിട്ടു

കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്തരയുടെ മകന്‍റെ പേര് മാറ്റി. പിതാവും ബന്ധുക്കളും നല്‍കിയ ധ്രുവ് എന്ന പേരാണ് ഉത്തരയുടെ മാതാപിതാക്കള്‍ മാറ്റിയത്. ആര്‍ജവ് എന്നാണ് പുതിയ പേര്.

ഉത്തരയുടെ പിതാവ് വിജയസേനനാണ് പേരുമാറ്റത്തെക്കുറിച്ച്‌ വിശദീകരിച്ചത്. ഈ ലോകത്ത് ജീവിക്കാന്‍ ആര്‍ജവം വേണം. അതിനാലാണ് പേരമകന് ആ പേര് തന്നെ നല്‍കിയതെന്ന് വിജയസേനന്‍ പറഞ്ഞു.

നേരത്തേ പിതാവ് സൂരജിന്‍റെ കുടുംബം ആര്‍ജവിനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഉത്തരയുടെ സ്വത്തില്‍ അവകാശം ഉന്നയിക്കാനാണ് ഇതെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കി. തുടര്‍ന്ന് ബാലാവകാശ കമീഷന്‍ ഇടപെടുകയും ആര്‍ജവിനെ ഉത്തരയുടെ കുടുംബത്തിന് കൈമാറുകയുമായിരുന്നു.
മാതാവ് ഇല്ലാത്തതിന്‍റെ കുറവ് അറിയാക്കാതെയാണ് മുത്തശ്ശനും മുത്തശ്ശിയും അമ്മാവനും ആര്‍ജവിനെ ഇപ്പോള്‍ നോക്കിവളര്‍ത്തുന്നത്.

വിഷപാമ്ബിനെ വിട്ട് ഭാര്യയെ കടിപ്പിച്ചുകൊന്ന കേസില്‍ ഉത്തരയുടെ ഭര്‍ത്താവ് സൂരജ് ജയിലിലാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്. ഉത്തര ഉറങ്ങുമ്ബോള്‍ വിഷപാമ്ബിനെ പ്രകോപിപ്പിച്ച്‌ കടിപ്പിക്കുകയായിരുന്നു സൂരജ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...