Connect with us

Hi, what are you looking for?

KERALA NEWS

വർക്കലയിൽ വിദേശവനിതകളെ ആക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിദേശവനിതകളെ ആക്രമിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. ഇടവ സ്വദേശി മഹേഷിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

വർക്കല ബീച്ചിലാണ് വിദേശവനിതകൾക്ക് നേരെ ലൈംഗിക അതിക്രമം നടന്നത്. യുകെ ,ഫ്രാൻസ് സ്വദേശികളായ വനിതകളെ മദ്യപസംഘം കടന്നാക്രമിച്ച് നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. യുവതികളുടെ പരാതിയിൽ വർക്കല പൊലീസാണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ പാപനാശം ബീച്ചിൽ നടക്കാനിറങ്ങിയ യുകെ, ഫ്രാൻസ് സ്വദേശികളായ വനിതകൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. മദ്യലഹരിയിലെത്തിയ സംഘം യുവതികളെ കടന്നാക്രമിക്കുകയായിരുന്നു. നഗ്നതാ പ്രദർശനം നടത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇവർ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....