സൗദി അറേബ്യയിൽ കാണാതായ മലയാളിയെ കണ്ടെത്തി. ഹഫർ അൽബാത്വാനിൽ ജോലി ചെയ്ത് വന്നിരുന്ന പ്രദീഷ് ചന്ദ്രസേനൻ എന്ന കൊല്ലം ആലംകോട് സ്വദേശിയെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ജൂൺ 4 ന് ജോലി സംബന്ധമായി സ്പോൺസറുടെ കൂടെ റാസൽഖൈമയി പോയപ്പോഴാണ് പ്രദീഷിനെ കാണാതായത്. ഇത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷമായി സ്വകാര്യ കമ്പനിയുടെ ട്രൈലെർ ഡ്രൈവറായി ജോലിചെയ്ത് വരുകയാണ് ഇദ്ദേഹം. അടുത്ത കാലത്തായി അഛനും, ഒരു സഹോദരനും മരണപ്പെട്ടിരുന്നു, വൃദ്ധയായ മാതാവും, ഭാര്യയും, കൈകുഞ്ഞും അടങ്ങിയതാണ് പ്രദീഷിന്റെ കുടുംബം. അടുത്തിടെയാണ് നാട്ടിൽ വന്ന് മടങ്ങി സൗദിയ്ക്ക് തിരിച്ച പോയത്. സാമ്പത്തിക ബാദ്ധ്യതയുള്ളതിനാൽ നിലവിലുള്ള ജോലിയിൽ നിന്നും കുറച്ച് കൂടി മെച്ചപ്പെട്ട ജോലി അന്വേക്ഷിക്കുന്നതിനിടയിലാണ്, പ്രദിക്ഷിനെ പെട്ടന്ന് കാണാതാകുന്നത്.
സൗദിയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വക്കം സ്വദേശീ നാസ് വക്കത്തെ ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്നലെ അദ്ദേഹത്തിന്റെ ഇടപെടലിൻ്റെ ഭാഗമായി പ്രദീഷിനെ കണ്ടെത്തുകയായിരുന്നു. താമസിയാതെ നാട്ടിലെത്തിക്കുമെന്ന് നാസ് വക്കം ബന്ധുക്കളെ അറിയിച്ചു. അടിയന്തിര ഇടപെടൽ നടത്തി പ്രദീഷിനെ കണ്ട് പിടിച്ച് നാട്ടിലെത്തിക്കാൻ ശ്രമിച്ച ജീവകാരുണ്യ പ്രവർത്തകനായ നാസ് വാക്കത്തിന് കുടുംബത്തിൻ്റെയും, നാടിൻ്റെയും, നന്ദി അറിച്ചു.
You must be logged in to post a comment Login