ആറ്റിങ്ങൾ കോരാണി ഭാഗത്ത് ദേശീയപാതയോരത്ത് നിന്ന കൂറ്റൻ അക്വേഷ്യാ മരം ഇന്ന് (2/7/21 ) വെളുപ്പിന് 4 മണിയോടെ കടപുഴുകി വീണു. ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ആറ്റിങ്ങൾ അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് ASTO ശ്രീ ബിജുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ബിനു. കെ, സന്തോഷ് കുമാർ, അഷ്റഫ് , ശ്രീരാഗ്, വിജേഷ് എന്നിവർ ചേർന്ന് മരംമുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തിരക്ക് കുറഞ്ഞ സമയമായതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. റോഡരികിലെ ഇത്തരം അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റിയില്ലെങ്കിൽ വൻ ദുരന്തങ്ങൾ തന്നെ സംഭവിക്കാമെന്ന് സേന അറിയിച്ചു.
You must be logged in to post a comment Login