Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആലപ്പുഴ കലവൂരില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു; ഒഴിവായത് വന്‍ അപകടം

ആലപ്പുഴ: ആലപ്പുഴ കലവൂരിന് സമീപം വളവനാട് ദേശീയപാതയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു. രാവിലെ 11മണിയോടെ ഉത്തര്‍പ്രദേശില്‍ നിന്ന് മാന്നാര്‍ ഷുഗര്‍ ഫാക്ടറിയിലേക്ക് സ്പിരിറ്റുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടസമയത്ത് ലോറി ഡ്രൈവറും ഒരു എക്‌സൈസ് ഉദ്യോഗസ്ഥനുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരെയും ചെറിയ പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് ലോറിയില്‍ നിന്ന് സ്പിരിറ്റ് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. 30,000 ലിറ്റര്‍ സ്പിരിറ്റാണ് ഉണ്ടായിരുന്നത് എന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭ്യമായ വിവരം. ടാങ്കറിലെ പ്രഷര്‍ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനയുടെ 2 യൂണിറ്റ് എത്തി വെള്ളം ഒഴിച്ച്‌ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നിശമന സേന, പൊലിസ്, എക്‌സൈസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് സ്ഥലത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...