Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഉത്തരവിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു; മരംമുറി ഉത്തരവിൽ ന്യായീകരണവുമായി മുൻ റവന്യൂ മന്ത്രി

കാസർകോട്: മരംമുറി ഉത്തരവ് വിവാദമായതോടെ ന്യായീകരണവുമായി മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനാണ് ഉത്തരവ് നൽകിയതെന്നാണ് മുൻമന്ത്രിയുടെ ന്യായീകരണം. എല്ലാ വശങ്ങളും പരിശോധിച്ചാണ് മരം മുറി ഉത്തരവ് ഇറക്കിയത്. ഉത്തരവിന്റെ ഉത്തരവാദിത്വത്തിൽ ഉറച്ചു നിൽക്കുന്നു. സർക്കാരിനെ സഹായിക്കാനായിരുന്നു ഉത്തരവ്. രാജകീയ മരങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് ഇ ചന്ദ്രശേഖരൻ്റെ വാദം. കൃഷിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ഉദ്യോഗസ്ഥർ ഇടപെടരുതെന്നാണ് റവന്യു സെക്രട്ടറി ഉത്തരവ്. ഒരു സമ്മർദ്ദത്തിൻ്റെയും അടിസ്ഥാനത്തിലല്ല ഉത്തരവിറക്കിയത്. ഉത്തരവിറങ്ങിയ ശേഷം റവന്യൂ ഉദ്യേഗസ്ഥർ തടസമുണ്ടാക്കരുതെന്ന നിർദ്ദേശമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

വിവാദ മരം മുറി ഉത്തരവിന് നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഇ ചന്ദ്രശേഖരൻ്റെ വിശദീകരണം. മരം മുറി തടഞ്ഞാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു. നിർദ്ദേശത്തിന് മുമ്പും ശേഷവും ഉദ്യോഗസ്ഥർ നിയമപ്രശ്നം ഉന്നയിച്ചു. പക്ഷെ ഉപദേശം തേടാതെ ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് ഇറക്കി.

അതേസമയം മരം മുറിക്ക് അനുമതി നൽകുന്ന വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും വീണ്ടും മരംമുറിക്കാൻ വനംവകുപ്പ് പാസ് നൽകിയെന്ന് കണ്ടെത്തൽ. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങൾ മുറിച്ചെന്നുമാണ് കണ്ടെത്തൽ. ഉത്തരവ് റദ്ദാക്കിയിട്ടും അനുമതി നൽകിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്ത് കളിയുടെ വ്യക്തമായ തെളിവാണ്.

മുട്ടിലേത് അടക്കമുള്ള മരം മുറിയിൽ സർക്കാർ ഉയർത്തിയ പ്രധാന പ്രതിരോധം റവന്യു പ്രിൻസിപ്പിൽ സെക്രട്ടറി മരം മുറിക്കാൻ നൽകിയ ഉത്തരവ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തു എന്നായിരുന്നു. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ ഉത്തരവ് വിമർശനങ്ങളെ തുടർന്ന് ഫെബ്രുവരി രണ്ടിന് റദ്ദാക്കിയിട്ടും മരംമുറി നടന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...