Connect with us

Hi, what are you looking for?

KERALA NEWS

ഏനാദിമംഗലം കിൻഫ്ര പാർക്കിൽ ടാർ മിക്‌സിങ് പ്ലാന്റു സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തം

പത്തനംതിട്ട: ഏനാദി മംഗലത്തെ ഒരു കുത്തക കമ്പനികൾക്കും വിട്ട് കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഏനാദിമംഗലത്തുകാർ. ‘സേവ് ഏനാദിമംഗലം’ എന്ന പേരിൽ വാട്‌സ് ആപ്പ് ഫേസ്‍ബുക് കൂട്ടായ്മകളുമായി രാത്രിയും പകലും സജീവമാണ് അവർ. ചെറുകിട വ്യവസായശാലകളും ഭക്ഷ്യസംസ്‌കരണ യൂനിറ്റുകളും പ്രവർത്തിക്കുന്ന ഏനാദിമംഗലം 14 ആം പഞ്ചായത്ത് ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ടാർ മിക്‌സിങ് പ്ലാന്റു സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ അവിടുത്തെ ജനങ്ങൾ ഒറ്റക്കെട്ടായാണ് രംഗത്തെത്തിയിരിക്കുന്നത്.

സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ റെഡി മിക്‌സ്, ബിറ്റുമിൻ മിക്‌സ് യൂനിറ്റുകളാണ് സ്ഥാപിക്കാൻ നീക്കം. ഇതിനുള്ള പേപ്പർ ജോലികൾ കിൻഫ്ര തിരുവനന്തപുരം ഓഫീസിൽ പുരോഗമിക്കുന്നതായാണ് അറിയുന്നത്. ഇതിനെതിരെയാണ് ‘സേവ് ഏനാദിമംഗലം’ എന്ന പേരിൽ വാട്‌സ് ആപ്പ് കൂട്ടായ്മ രൂപവൽക്കരിച്ചത്.

‘എനാദിമംഗലത്തെ ജനതയെ കാർന്നു തിന്നുവാൻ പോകുന്ന തരത്തിലുള്ള ഈ വൈറസിനെതിരെ ശക്തമായ പ്രതിരോധം തീർത്തില്ലെങ്കിൽ അത് ഈ നാടിനെ ആകെ നാമാവശേഷം ആക്കാൻ കാരണമാകുമെന്നും ഇതിൽ കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായി ശബ്ദമുയർത്തണമെന്നും വാട്‌സ് ആപ്പ് സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു.

ജനകീയ സമിതി രൂപവൽകരിച്ച്‌ ശക്ത്തമായ സമരം നടത്താനാണ് തീരുമാനം. ഇതു സംംബസിച്ച്‌ ശാസ്ത്ര സാഹിത്യ പരിഷത്ത്, സി.പി.എം കുന്നിട ലോക്കൽ കമ്മിറ്റി, കോൺഗ്രസ് മണ്ഡലം കമ്മിറ്റി എന്നിവ ഇടപെട്ടിട്ടുണ്ട്. ജനവാസമില്ലാത്ത നിരവധി പ്രദേശങ്ങൾ ഉണ്ടായിട്ടും ജനസാന്ദ്രതയേറിയ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ മാത്രം ഇത്തരത്തിലുള്ള പ്രവണതകൾ ആവർത്തിക്കുകയാണ്.

‘മിനി മൂന്നാർ’ എന്നറിയപ്പെടുന്ന സ്‌കിന്നർ പുരം കുന്നിൻനെറുകയിലെ 86 ഏക്കറിലാണ് കിൻഫ്ര പാർക്ക്. ഇവിടെയുള്ള റബർ തോട്ടം വെട്ടി തെളിച്ചാണ് പാർക്കിന് നിലമൊരുക്കിയത്. പ്രകൃതി ഭംഗിയാൽ മനോഹരമായ, ഇവിടെ വിവിധ തരം പക്ഷിമൃഗാദികളുടെ കേന്ദ്രമാണ്. വിനോദസഞ്ചാരികൾ എത്താറുള്ള ഇവിടം ജനവാസ മേഖലയുമാണ്.

തരിശുകിടക്കുന്ന 10 ഏക്കർ സ്ഥലത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിനടത്താൻ പ്രവാസി സംരംഭകൻ താൽപര്യമറിയിച്ചെങ്കിലും വ്യക്തികൾക്ക് കൃഷിയിടം ഒരുക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് മറുപടി പറഞ്ഞ അധികൃതർ തന്നെയാണ് പ്ലാന്റിന് അനുമതി നൽകാൻ തയാറെടുക്കുന്നത്. കിൻഫ്ര പാർക്കിൽ ഭക്ഷ്യസംസ്‌കരണ വിഭാഗത്തിൽ പാൽ, ബേക്കിങ്, ചിപ്സ് യൂനിറ്റ്, ഭക്ഷ്യധാന്യ പൊടി ഉൽപാദന യൂനിറ്റ് തുടങ്ങിയവയും അലൂമിനിയം പാത്ര നിർമാണം, പോളിമർ, പ്ലാസ്റ്റിക് നിർമാണ യൂനിറ്റുകൾ, സോളാർ പാനൽ നിർമാണ കേന്ദ്രം, ആയുർവേദ ഉൽപന്ന നിർമാണം തുടങ്ങിയ സംരംഭങ്ങളുമുണ്ട്. നാലര ഏക്കറിൽ കെട്ടിടം ഉയർത്തി സർക്കാർ സഹകരണത്തോടെ കയർ കോർപറേഷൻ കയർ കോംപ്ലക്സും പ്രവർത്തിക്കുന്നുണ്ട്. വിവിധ സംരംഭങ്ങളിലായി നൂറിലധികം സംസ്ഥാന, അന്തർ സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. ടാർ മിക്‌സ് പ്ലാന്റിനെതിരെ വരും നാളുകളിൽ ബഹുജന പ്രക്ഷോഭത്തിന് ഏനാദിമംഗലം നിവാസികൾ തയാറെടുക്കുകയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....