കേരള കത്തോലിക്കാ സഭയുടെ ആഹ്വാന പ്രകാരം ജൂലൈ 4 ഞായറാഴ്ച കൊല്ലം രൂപതയിൽ യുവജന ദിനം സമുചിതമായി ആഘോഷിച്ചു. യുവജന ദിനത്തിന്റെ രൂപതാതല ഉദ്ഘാടനം പാരിപ്പള്ളി ക്രിസ്തുരാജ ദേവാലയത്തിൽ കെസിവൈഎം രൂപതാ ഡയറക്ടർ ഫാ : ബിന്നി മാനുവൽ നിർവഹിച്ചു. തുടർന്ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ ഫാ മിൽട്ടന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു, കൊല്ലം രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ എന്നിവർ പ്രസ്തുത ദിവ്യബലിയ്ക്കു നേതൃത്വം നൽകി. തുടർന്ന് രൂപതയിലെ വിവിധ ഇടവകകളിൽ കെസിവൈഎം യൂണിറ്റുകളുടെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. രൂപതാ സമിതി അംഗങ്ങൾ വിവിധ ഇടവകകളിൽ നേതൃത്വം നൽകി. ദിവ്യബലിയ്ക്കു ശേഷം എല്ലാ ഇടവകകളിലും കെസിവൈഎം പതാക ഉയർത്തി യുവജന ദിനത്തിന്റെ സന്ദേശം നൽകി. യുവജന ദിനത്തോട് അനുബന്ധിച്ചു വിവിധ ഫെറോനകളിൽ മികച്ച യുവജന പ്രതിനിധിയ്ക്കു യൂത്ത് ഐക്കൺ അവാർഡ് നൽകി ആദരിച്ചു.
You must be logged in to post a comment Login