Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സ്‌ ; ഫാ. സ്​​റ്റാ​ൻ സ്വാ​മി​യു​ടെ ചി​കി​ത്സ ജൂ​ലൈ 6 വരെ നീ​ട്ടി

മുംബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ഫാ. ​സ്​​റ്റാ​ൻ സ്വാ​മി​യു​ടെ ചി​കി​ത്സ ജൂ​ലൈ 6 വരെ നീ​ട്ടി. ബോംബെ ഹൈ​കോ​ട​തിയാണ് ഉത്തരവിറക്കിയത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്​ 84കാരനായ അദ്ദേഹം. പാർക്കിൻസൺസ് അടക്കമുള്ള രോഗങ്ങളും വാർധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്വാമിയെ ​ കോടതി ഉത്തരവ് അനുസരിച്ച്‌ മേയ് 28 നാണ് തലോജ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക്​ മാറ്റിയത്​. അതിനിടെ കഴിഞ്ഞ മാസം കോവിഡ്​ സ്ഥിരീകരിക്കുകയും ചെയ്​തു.

ജൂലൈ അഞ്ചുവരെയായിരുന്നു ചികിത്സ അനുവദിച്ചത്​. എന്നാൽ, കഴിഞ്ഞ ദിവസം ​ പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിൻറെ ജാമ്യാപേക്ഷ​ സമയക്കുറവ്​ കാരണം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ്​ ജൂലൈ 6 വരെ ആ​ശുപത്രിയിൽ തുടരാൻ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ.ജെ. ജമാദാർ എന്നിവരടങ്ങിയ ബെഞ്ച്​ അനുമതി നൽകിയത്​.

2018 ജനുവരി ഒന്നിന്​ ഭീമ കൊറേഗാവിൽ ദലിത്​ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന എൽഗാർ പരിഷത്തിന് പിന്നിൽ പ്രവർത്തിച്ചത് മാവോവാദികളാണെന്നാരോപിച്ചാണ്​ ഫാ. സ്​റ്റാൻ സ്വാമി, സുധീർ ധാവ്‌ല, സുധ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, ഷോമ സെൻ, റോണ വിൽസൺ, വരവര റാവു, പ്രഫ. സായിബാബ, ഫാ.സ്റ്റാൻ സാമി, അരുൺ ഫെരേര, വെർണൻ ഗോൽസാൽവസ്, സുരേന്ദ്ര ഗാഡ്‌ലിങ് അടക്കമുള്ള സാമൂഹിക പ്രവർത്തകരെ അറസ്റ്റ്​ ചെയ്​തത്​.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...