അന്തരിച്ച സംവിധായകൻ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത. സൂഫിയും, സുജാതയുമെന്ന ജയസൂര്യ ചിത്രം മലയാളത്തിലെ ആദ്യ ഒ.ടി.ടി റിലീസാണ്. ഈ ചിത്രത്തിൻറെ ഒന്നാം വാർഷിക ദിനത്തിൽ ജയസൂര്യ ഓർമ്മക്കുറിപ്പുകൾ പങ്കുവെച്ചപ്പോൾ. തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ജയസൂര്യയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇതാണ്
“സൂഫിയും, സുജാതയുടെയും ഒരു വർഷം. മലയാള സിനിമ ചരിത്രത്തിലെ ആദ്യ ഒടിടി റിലീസ് എന്ന പേരിൽ എന്നും ഓർമ്മിക്കപ്പെടും ഒപ്പം പ്രിയ്യപ്പെട്ട ഷാനവാസും. ഒരുപാട് മികച്ച കലാകാരന്മാർക്കൊപ്പം സഹകരിക്കാൻ സാധിച്ചു. പിന്നെ വിജയ് ബാബു, അദ്ദേഹം എപ്പോഴും പുതിയ ആശയങ്ങളുമായി വരും. ഞങ്ങളുടെ പുതിയ വർക്കുകൾക്കായി കാത്തിരിക്കുക. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി” – കോവിഡ് പ്രതിസന്ധി മൂലം ആമസോണിലൂടെ 2020 ജൂലൈ 3 നാണ് ചിത്രം റിലീസ് ചെയ്തത്.
You must be logged in to post a comment Login