കൊല്ലം എം എൽ എ മുകേഷ് പത്താംക്ലാസ് വിദ്യാർത്ഥിയോട് ഫോണിൽ അപമര്യാദയായി പെരുമാറിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം സെൻട്രൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
കരണക്കുറ്റി അടിച്ചുപൊളിക്കും എന്നും, ചൂരൽകൊണ്ട് മർദ്ദിക്കും എന്നും പറഞ്ഞ മുകേഷ് എംഎൽഎ, കേരള സമൂഹത്തിന് അപമാനമാണെന്നും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം വഴിയിൽ തടയുമെന്നും എഐസിസി പഞ്ചായത്തിരാജ് സമിതി ദേശീയ സെക്രട്ടറി ഡി ഗീതാകൃഷ്ണൻ പറഞ്ഞു. ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് കൊല്ലം ടൗൺ സെൻട്രൽ മണ്ഡലം കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗീതാകൃഷ്ണൻ.
ഫോണിൽ സംസാരിക്കാൻ ചാർജ് തികയില്ല എന്ന് വിഡിയോയിൽ പറഞ്ഞ മുകേഷിന് യൂത്ത് കോൺഗ്രസ് പവർ ബാങ്ക് കൊറിയർ ചെയ്തു കൊടുത്തു. കൂടാതെ ചിന്നക്കടയിൽ മുകേഷിന്റെ കോലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വടി കൊണ്ട് അടിച്ചു പ്രതിഷേധിച്ചു.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജഹാൻ പാലക്കൽ ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രഞ്ജിത് കലുങ്കുമുഖം, ജഗനാഥൻ, ഷഹൻ ഷാ, ബിനു ജോസഫ്, സൗമ്യ സോളി, നൗഫൽ എഛ് & സി, ജൂഡസ്, സച്ചു യേശുദാസ്, സെൽവരാജ്, നവാസ്, അനുരൂപ് തമ്പാൻ, ജോസ്, മുബാറക് തുടങ്ങിയവർ സംസാരിച്ചു.
You must be logged in to post a comment Login