Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊറോണയ്ക്കിടയിൽ ദുരിതത്തിലായി ആലപ്പുഴയിലെ ജനങ്ങൾ

ആലപ്പുഴ: പരിശോധനക്കൽ എത്ര നടത്തിയിട്ടും കാരണം വ്യക്തമാകാതെ ആലപ്പുഴയിലെ പകർച്ചവ്യാധി വ്യാപനം. നഗരസഭയുടെ കുടിവെള്ള സാംപിൾ പരിശോധന ഫലം വന്നെങ്കിലും, രോഗകാരണം അവ്യക്തമായി തുടരുകയാണ്.

പകർച്ചവ്യാധിയുടെ യഥാർത്ഥ കാരണം അറിയാതെ ഇരുട്ടിൽ തപ്പിയ നഗരസഭയുടെ, അവസാന പ്രതീക്ഷ കുടിവെളള സാംപിളിൻറെ പരിശോധനാ ഫലമായിരുന്നു. എന്നാൽ അതിലും രോഗകാരണം വ്യക്തമല്ല. നഗരത്തിലെ ചില സ്വകാര്യ ശുദ്ധജല വിതരണ പ്ലാന്റുകളിൽ നിന്നുളള വെളളത്തിൽ കോളിഫോം ബാക്ടീരിയാ സാന്നിധ്യം കണ്ടെത്തിയെന്ന് ചെയർപേഴ്സൺ പറയുന്നു.

പല വാർഡുകളിലായി അഞ്ഞൂറിലധികം പേർക്ക് ഇതുവരെ വയറിളക്കവും ചർദ്ദിയും പിടിപെട്ടു. കൊറോണ കാലമായതിനാൽ ആശുപത്രികളിൽ പോകാനും ആളുകൾക്ക് ബുദ്ധിമുട്ട്. രോഗ വ്യാപനം വരും ദിവസങ്ങളിൽ കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതേസമയം, കൊറോണ കാലത്ത് പകർച്ചവ്യാധി കൂടി പിടിപെട്ട് ജനം നരകിക്കുമ്പോൾ, നഗരസഭയും ജില്ലാ ഭരണകൂടവും നിർജ്ജീവമാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഒരാഴ്ചയിലധികമായി ആലപ്പുഴ നഗരത്തിൽ പടരുന്ന ഛർദിയുടെയും വയറിളക്കത്തിൻറെയും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ചെയർപേഴ്സണും കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും ഒരു മറുപടിയില്ല. തിളപ്പിച്ചാറിയ വെള്ളം കുടിച്ച് വീട്ടിൽ വിശ്രമിക്കണമെന്ന നല്ല ഉപദേശം മാത്രം ആൺ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...