Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഫാ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ രക്തസാക്ഷി: കെസിവൈഎം കൊല്ലം രൂപത

ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി നിരവധി പോരാട്ടം നടത്തിയ സാമൂഹിക പ്രവർത്തകൻ ഫാ സ്റ്റാൻ സ്വാമിയുടെ മരണം ഭരണകൂട നരഹത്യയുടെ പ്രതീകമാണെന്ന് കെസിവൈഎം കൊല്ലം രൂപത അഭിപ്രായപെട്ടു. സ്റ്റാൻ സ്വാമിയുടെ മരണത്തെ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും, നീതി നിഷേധം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ ആവശ്യപ്പെട്ടു.

ഫാ സ്റ്റാൻ സ്വാമിയ്ക്ക് സ്വാഭാവിക നീതി നിഷേധിച്ചു തടവിലാക്കിയത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. രോഗബാധിതനായിട്ടും യാതൊരു മാനുഷിക പരിഗണന നൽകാതെ ഫാ സ്റ്റാൻ സ്വാമിയെ പീഡിപ്പിച്ചതാണ് അദേഹത്തിന്റെ വിയോഗത്തിന് കാരണമായതു. അതിനാൽ ഭരണകൂടമാണ് ഈ മരണത്തിനു ഉത്തരവാദി എന്ന് കിരൺ അഭിപ്രായപെട്ടു. ഫാ സ്റ്റാൻ സ്വാമിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ കൂടിയ അനുശോചനം യോഗത്തിൽ സംസാരിക്കുകയായിരുന്നു കെസിവൈഎം രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ തുടർന്ന് ഫാ സ്റ്റാൻ സ്വാമിയുടെ വിഷയത്തിൽ ഭരണകൂടം നടത്തിയ നീതി നിഷേധത്തിൽ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് രൂപതയിലെ വിവിധ ഭാഗങ്ങളിൽ കെസിവൈഎം ന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ കൈകളും കണ്ണുകളും മൂടികെട്ടി, ഭരണ വിരുദ്ധ പ്ലക്ക് കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധ പരിപാടികൾ കെസിവൈഎം യുവജനങ്ങൾ സംഘടിപ്പിച്ചത്. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. രൂപതാ ഡയറക്ടർ ഫാ ബിന്നി, രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, ജനറൽ സെക്രട്ടറി മനീഷ്, വൈസ് പ്രസിഡന്റ് മരിയ, മാനുവൽ, അമൽ, സ്റ്റെഫിൻ, യൂജിൻ, നീതു, അലക്സ് ,സൊണാലി , മറ്റ് രൂപതാ സമിതി ഭാരവാഹികൾ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...