മലയാളത്തിലെ തന്നെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം. മഞ്ജുവാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോൾ ഇതാ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. സീ 5ലൂടെ ജൂലൈ ഒമ്ബതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മഞ്ജു വാര്യരാണ് നവമാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ റിലീസ് വിവരം പങ്ക് വച്ചത്. ഒപ്പം ചതുർമുഖത്തിന്റെ പുതിയ ട്രെയ്ലറും നടി പങ്കുവെച്ചത്. രഞ്ജിത്ത് കമല ശങ്കർ, സലിൽ വി. എന്നീ നവാഗതർ സംവിധാനം ചെയ്ത ചതുർമുഖം ഏപ്രിൽ എട്ടിനാണ് തിയറ്ററുകളിൽ റിലീസായത്. പക്ഷെ കൊവിഡ് രൂക്ഷമാവുകയും സെക്കൻഡ് ഷോ നിർത്തലാക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രദർശനശാലകളിൽ നിന്നും ചിത്രം പിൻവലിക്കുകയായിരുന്നു.
You must be logged in to post a comment Login