Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഫസൽ വധക്കേസ്: സി പി എം നേതാക്കള്‍ പ്രതികളായ കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: സി പി എം നേതാക്കൾ പ്രതിചേർക്കപ്പെട്ട തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സി ബി ഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസസ് എന്ന വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിൻറെ സഹോദരൻ അബ്‌ദുൽ സത്താറാണ് കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

ആർ എസ് എസ് പ്രചാരകൻ ഉൾപ്പടെയുളളവർ തലശേരിയിൽ വച്ച്‌ ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആർ എസ് എസ് പ്രവർത്തകൻ സുബീഷിൻറെ വെളിപ്പെടുത്തൽ. സി പി എമ്മിന് കേസിൽ ബന്ധമില്ലെന്നും താനടക്കം നാല് ആ‍ർ എസ് എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആർ എസ് എസ് പ്രവർത്തകൻ സുബീഷിൻറെ കുറ്റസമ്മത മൊഴിയിലുള്ളത്. ഫസൽ വധത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം തുടക്കം മുതൽ ആരോപിച്ചിരുന്നു. ഫസലിൻറെ ബന്ധുക്കളും കൊലപാതകത്തിലെ സി പി എം പങ്ക് നിഷേധിച്ചിരുന്നു.

2006 ഒക്‌ടോബറിലാണ് പത്രവിതരണക്കാരനായ ഫസൽ തലശേരി സെയ്‌ദാർ പള്ളിക്ക് സമീപത്ത്​ വച്ച്‌ കൊല്ലപ്പെടുന്നത്. സി പി എം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടി വിട്ട് എൻ ഡി എഫിൽ ചേർന്നതിലുളള എതിർപ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം. കേസിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സി ബി ഐ അറസ്റ്റ് ചെയ്‌തത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...