Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പെട്രോൾ ഡീസൽ ന് ആദരാഞ്ജലികൾ അർപ്പിച്ച് ഐ എൻ എൽ പ്രതിഷേധ സായാഹ്ന ധർണ്ണ

നെടുമങ്ങാട്: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഐ എൻ എൽ നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെമ്പായം കന്യാകുളങ്ങര പെട്രോൾ പമ്പിന് മുമ്പിൽ പെട്രോൾ, ഡീസലിന് റീത്ത് വെച്ച് കൊണ്ട് ആദരാഞ്ജലികൾ അർപ്പിച്ചു പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സലിം നെടുമങ്ങാട് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു കൊണ്ട്അംബാനി, അദാനി, തുടങ്ങിയ കോർപ്പറേറ്റുകളെസംരക്ഷിക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ ധർണയിൽ നിയോജക മണ്ഡലം ഭാരവാഹികളായ വിജയകുമാർ, അബൂബക്കർ, ഹാഷിം പോത്തൻകോട്, എവി ഷൗക്കത്ത്, എ മുഹമ്മദ്, യൂത്ത് ലീഗ് ഭാരവാഹികളായ മുഹമ്മദ് സിദിനൻ, മുഹമ്മദ് സമീൻ തുടങ്ങിയവർ പങ്കെടുത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...