കോവിഡ് വ്യാപന ഭീതിയിൽ കഴിയുന്ന അഞ്ചുതെങ്ങിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
അഞ്ചുതെങ്ങ് മാമ്പള്ളി ചന്ദ്രികവിലാസം വീട്ടിൽ വിജയൻ (79) ആണ് മരണമടഞ്ഞത്. വർക്കല എസ്എൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ശ്വാസസംബന്ധമായ രോഗത്തെതുടർന്ന് കഴിഞ്ഞ നാലിനാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയതത്. തുടർന്ന് ഇന്ന് രാവിലെയോടെ അന്ത്യം സംഭവിക്കുക ആയിരുന്നു.
You must be logged in to post a comment Login