വ്യക്തിഗത അനുകൂല്ല്യങ്ങൾ തയ്യാറാക്കിയതിൽ മത്സ്യതൊഴിലാളികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാര്യമാലയത്തിന് മുന്നിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് 2021-2022 ലെ പ്രോജക്റ്റിൽ മൽസ്യതൊഴിലാളികളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികൾ ആസൂത്രൻ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തിയത്.
മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ അധ്യക്ഷതയിൽ നടന്ന സമരത്തെ BS അനൂപ് ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ പരിപാടിയിൽ പഞ്ചായത്ത് അംഗങ്ങളായ യേശുദാസൻ സ്റ്റീഫൻ, ജൂഡ് ജോർജ്,ഷീമാ ലെനിൻ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ സെബാസ്റ്റ്യൻ യേശുദാസ്, ഔസേപ് ആന്റണി,ക്രിസ്റ്റി സൈമൺ,ഷൈജുകൃഷ്ണ,ബിജു പാപ്പചൻ, ജിഫിൻ,റോബിൻ,ഷിബു,വിൻസന്റ് എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login