Connect with us

Hi, what are you looking for?

KERALA NEWS

ലഹരി സംഘത്തിന്റെ വലയിൽ നിരവധി പെൺകുട്ടികൾ: വെളിപ്പെടുത്താലയുമായി പട്ടാമ്പിയിലെ പെൺകുട്ടി

പാലക്കാട്: ലഹരി സംഘത്തിന്റെ വലയിൽ പല പെൺകുട്ടികളും ഉണ്ടെന്ന വെളിപ്പെടുത്തലുമായി പാലക്കാട് പട്ടാമ്പി കറുകപുത്തൂരിൽ ലഹരി മാഫിയയുടെ പീഡനത്തിന് ഇരയായ പെൺകുട്ടി. ലഹരി സംഘത്തിന്റെ വലയിൽ പല പെൺകുട്ടികളും അകപ്പെട്ടിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് ലഹരി വസ്തുക്കൾക്ക് അടിമയാക്കിയത്. അബോധാവസ്ഥയിലുള്ള ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നത്. പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്ന് അമ്മ പരാതി നൽകിയിരുന്നു. മേഴത്തൂർ സ്വദേശി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി.

പെൺകുട്ടിയുടെ മൊബൈലിൽ നിന്നാണ് കൂടുതൽ വിശദാംശങ്ങൾ വീട്ടുകാർക്ക് ലഭിച്ചത്. ലഹരി ഉപയോഗിച്ചതിന്റെയും യുവാവിനൊപ്പം പലയിടത്തും തങ്ങിയതിന്റെയും വിവരങ്ങൾ ഇതിലുണ്ടായിരുന്നു. ജോലി ആവശ്യങ്ങൾക്കെന്നും സുഹൃത്തിനൊപ്പമെന്നും പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പലപ്പോഴും യുവാവിന്റെ ഭീഷണിയിലായിരുന്നു ഇത്. ഒരോ തവണയും പീഡനത്തിന് ശേഷം പെൺകുട്ടിക്ക് ലഹരി നൽകിയിരുന്നു. ലഹരി ഉപയോഗിക്കുന്ന ചിത്രങ്ങൾ അബോധാവസ്ഥയിൽ പകർത്തിയിരുന്നു. യുവാവിനൊപ്പം കൂടുതൽ പേരുണ്ടെന്നും ഇവർ പെൺകുട്ടികൾക്ക് ലഹരി എത്തിക്കുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു.

പട്ടാമ്പിയിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽവച്ചാണ് പെൺകുട്ടിയെ യുവാവ് നേരിൽ കാണുന്നത്. വിവാഹവാഗ്ദാനം നൽകി ഫോൺ സംസാരങ്ങൾ പതിവാക്കിയ ഇയാൾ കഞ്ചാവ്, കൊക്കൈൻ, എംഡിഎംഎ അടക്കമുളള ലഹരി വസ്തുക്കൾ പെൺകുട്ടിക്ക് എത്തിച്ച് നൽകി. പ്രായമായ ശേഷം വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയ പ്രതി മയക്ക് മരുന്ന് വാഗ്ദാനത്തിൽ പല തവണ ഹോട്ടലുകളിലേക്ക് വിളിച്ച് വരുത്തി മകളെ പീഡിപ്പിച്ചെന്നാണ് ഉമ്മയുടെ പരാതി. ഹോട്ടലുകളിൽ മറ്റ് ചെറുപ്പക്കാർക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്.

രണ്ട് തവണ പല ഹോട്ടലുകളിൽ നിന്നുമായി യുവാവിനൊപ്പം പെൺകുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രതിയുടെ നിരന്തര ശാരീരിക പീഡനത്തിലും കൂടിയ ലഹരി ഉപയോഗത്തിലും മാനസിക നില തകരാറിലായ പെൺകുട്ടി കഴിഞ്ഞ10ന് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മാനസികാരോഗ്യവിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ പെൺകുട്ടി മൈനറായിരിക്കെ ലഹരി വസ്തുക്കൾ നൽകിയ പീഡിപ്പിക്കാൻ ശ്രമിച്ച പ്രദേശത്തുകാരായ രണ്ട് പേർക്കെതിരെയും പരാതിയിൽ പറയുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...