Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സ്വകാര്യ ആശുപത്രികളിലെ മുറി നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ; നടപ്പാക്കാൻ കോടതി അനുമതി

തിരുവനന്തപുരം: കൊറോണ ചികിത്സയ്ക്കായുള്ള സ്വകാര്യ ആശുപത്രികളുടെ ചികിത്സ നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ. 2645 മുതൽ 9776വരെയാണ് പുതിയ നിരക്ക്. ഹൈക്കോടതിയിലാണ് സർക്കാർ ഇതറിയിച്ചത്. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന പഴയ ഉത്തരവ് സർക്കാർ റദ്ദാക്കി.

മൂന്ന് വിഭാഗങ്ങളായാണ് പുതിയ നിരക്ക് തീരുമാനിച്ചിരിക്കുന്നത്. 100 ബെഡുകളുള്ള എൻഎബിഎച്ച് ആശുപത്രികളിൽ ജനറൽ വാർഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്. പുതിയ സർക്കാർ ഉത്തരവ് 6 ആഴ്‌ച വരെ നടപ്പാക്കാൻ തയ്യാർ ആണ് എന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു.

100 ബെഡുകളുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ജനറൽ വാർഡിന് 2645 രൂപയും മുറി(രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതുക്കി നിരക്ക്.

നേരത്തെ സ്വകാര്യ ആശുപത്രികളുടെ കൊറോണ ചികിത്സാനിരക്ക് ഉത്തരവിൽ ഭേദ​ഗതി വരുത്തിയിരുന്നു. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് സർക്കാർ പറഞ്ഞിരുന്നു. കെഎപിഎസ് ​ഗുണഭോക്താക്കളും സർക്കാർ റഫർ ചെയ്യുന്നവരും ഒഴികെയുള്ളവർക്ക് ആശുപത്രി തീരുമാനിക്കുന്ന നിരക്ക് ബാധകമാണ്. നിരക്കുകൾ പൊതു ജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദേശം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...