Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ഭരണകൂട ഭീകരതക്കെതിരെ കെ.സി.വൈ.എം പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കൊല്ലം: ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ സാമൂഹ്യപ്രവർത്തകൻ ഫാ.സ്റ്റാൻ സ്വാമിയോട് ഭരണകൂടം കാണിച്ച നീതി നിഷേധത്തിനെതിരെ ശബ്ദമുയർത്തി കൊണ്ട് കെ.സി.വൈ.എം ഓൺലൈൻ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. 12 മണിക്കൂർ തുടർച്ചയായി നീണ്ടുനിന്ന പ്രതിഷേധ സദസ്സിൽ 32 രൂപതാ പ്രതിനിധികളും പങ്കെടുത്ത് പ്രതിഷേധം രേഖപ്പെടുത്തി. കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡൻ്റ് ശ്രീ.സിജോ ഇലന്തൂർ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജനതയ്ക്ക് ആശ്വാസമായ ഫാ.സ്റ്റാൻ സ്വാമിക്ക് നീതി നിഷേധിക്കപ്പെട്ടതിലൂടെ നിയമസംവിധാനങ്ങളിലുള്ള വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ് ഭരണകൂടം ചെയ്തത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.സി.ബി.സി വക്താവ് പി.ഒ.സി ഡയറക്ടറുമായ ഫാ.ജേക്കബ് പാലയ്ക്കപള്ളി സമാപന സന്ദേശം നൽകി. സമൂഹത്തിൻ്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവൻ്റെ ശബ്ദം ഈ ലോകത്തോട് വിളിച്ച് പറയാൻ നിയോഗിക്കപ്പെട്ടവരാണ് ഓരോ യുവജനവുമെന്ന് സമാപന സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി. ഫാ.സ്റ്റാൻ സ്വാമിയോടുള്ള ആദരസൂചകമായി 32 രൂപതയും കരിദിനമായി ആചരിക്കുകയും അദ്ദേഹത്തിനുണ്ടായ നീതി നിഷേധത്തിനെതിരെ പ്രതിഷേധ പരിപാടികൾ രൂപത തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു.

കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻറ് എഡ്വേർഡ് രാജു, ജനറൽ സെക്രട്ടറി ഷിജോ ഇടയാടിൽ എന്നിവരുടെ നേതൃത്വത്തിൽ വൈസ് പ്രസിഡണ്ടുമാരായ റോഷ്ന മറിയം ഈപ്പൻ, അഗസ്റ്റിൻ സെക്രട്ടറിമാരായ റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി ഫെർണാൻ്റസ്, ഡെനിയ സിസി ജയൻ, അജോയ് പി.തോമസ്, ട്രഷറർ എബിൻ കുര്യാക്കോസ്, ഡയറക്ടർ ഫാ.സ്റ്റീഫൻ തോമസ് ചാലക്കര, അസി.ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ SD എന്നിവർ സന്നിഹിതരായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...