Connect with us

Hi, what are you looking for?

KERALA NEWS

പാലിന് വില കൂട്ടാൻ ശുപാർശ ചെയ്ത് മിൽമ; വില കൂട്ടാനാകിലെന്ന് വ്യക്തമാക്കി മന്ത്രി

തിരുവനന്തപുരം: പാൽ വില ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടണമെന്നാവശ്യപ്പെട്ട് മിൽമ ചെയർമാൻ. പ്രതിസന്ധിയിലായ ക്ഷിരകർഷകരെ സഹായിക്കാനാണെന്നാണ് മിൽമയുടെ അവകാശവാദം. കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയർന്നിട്ടുണ്ടെന്നും സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായും ചെയർമാൻ ജോൺ തെരുവത്ത് പറഞ്ഞു.

ക്ഷീരകർഷകരുടെ പ്രതിസന്ധി മറികടക്കാൻ പാൽ വില വർധിപ്പിക്കുകയാണ് ഏകപോംവഴിയെന്ന് മിൽമ മുന്നോട്ടുവെക്കുന്നു. ക്ഷീരവികസനവകുപ്പും സർക്കാരും മിൽമയും കൂടിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. നിലവിൽ ലിറ്ററിന് 5 രൂപ വരെ വർധിപ്പിക്കണമെന്നാണ് മിൽമയുടെ ആവശ്യം.

എന്നാൽ മിൽമ പാൽ വില ഇപ്പോൾ വർധിപ്പിക്കില്ലെന്ന് വകുപ്പ് മന്ത്രി പറഞ്ഞു. മിൽമയുടെ ഇത്തരമൊരു നിർദേശം ലഭിച്ചിട്ടില്ലെന്നും മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച അമൂലും പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....