Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പി എസ് സി സമരവേദിയിൽ പൊട്ടിക്കരഞ്ഞ യുവതിയെ തേടി സർക്കാർ നിയമന ഉത്തരവ്

സെക്രടേറിയറ്റിനു മുന്നിലെ പിഎസ്സി സമരവേദിയിൽ പൊട്ടിക്കരഞ്ഞ യുവതിയെ തേടി സർക്കാർ നിയമന ഉത്തരവ്. തൃശൂർ എരുമപ്പെട്ടി സ്വദേശി ഡെൻസി ടിഡിയ്ക്ക് ലാസ്റ്റ് ഗ്രേഡ് സർവന്റായാണ് ഉത്തരവ് ലഭിച്ചത്. എന്നാൽ, സമരത്തിനൊപ്പം ഉണ്ടായിരുന്ന മറ്റെല്ലാവർക്കും ജോലി കിട്ടിയാലാണ് കൂടുതൽ സന്തോഷമെന്നാണ് ഡെൻസി പറയുന്നത്.

‘ജോലി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ലാന്റ് റവന്യു കമീഷനിലാണ് നിയമനം. അപോയ്ൻമെന്റ് വന്നിട്ടില്ല. അത് വന്നാലേ കൂടുതൽ വിവരങ്ങൾ അറിയൂ എന്നും ഡെൻസി പറഞ്ഞു.

സെക്രടേറിയറ്റിന് മുന്നിൽ പി എസ് സി റാങ്ക് ഹോൾഡർമാരുടെ സമരവേദിയിൽ കെട്ടി പിടിച്ച്‌ പൊട്ടിക്കരഞ്ഞ രണ്ടു യുവതികളെ ഇന്നും ആരും മറന്നു കാണില്ല. സമര നേതാവ് ലയ രാജേഷിനൊപ്പം ഉണ്ടായിരുന്ന യുവതിയാണ് ഡെൻസി. റാങ്ക് ലിസ്റ്റിൽ 497 സ്ഥാനത്തുണ്ടായിരുന്ന ഡെൻസിയ്ക്ക് ബുധനാഴ്ചയാണ് നിയമന ഉത്തരവ് ലഭിച്ചത്.

ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും ഒപ്പം സമരം ചെയ്ത ലയ രാജേഷ് ഉൾപെടെയുള്ളർക്ക് നിയമനം ലഭിക്കാത്തത് ഡെൻസിയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. ഇപ്പോൾ നാല് മാസം ഗർഭിണിയാണ് ഡെൻസി. അതിനാൽ പ്രത്യേക അപേക്ഷ പ്രകാരം വീടിനടുത്തുള്ള താലൂക്ക് ഓഫീസിൽ തന്നെ നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...