Connect with us

Hi, what are you looking for?

KERALA NEWS

കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തിരുന്നത് മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച്; അർജുനെ വണ്ടിപ്പെരിയാറിലെത്തിച്ച് തെളിവെടുത്തു

തിരുവനന്തപുരം: ആറ് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതി അർജുനെ വണ്ടിപ്പെരിയാർ ടൌണിലെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവദിവസം കുട്ടിക്കായി ഈ കടയിൽ നിന്നാണ് പ്രതി മിഠായി വാങ്ങിക്കൊണ്ടുപോയത്. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ അർജുനെ പതിനൊന്ന് മണിയോടെയാണ് തെളിവെടുപ്പിനായി കടയിൽ എത്തിച്ചത്.

മിഠായി കൊടുത്ത് പ്രലോഭിപ്പിച്ചായിരുന്നു അർജുൻ കുട്ടിയെ നിരന്തരം ലൈംഗീകമായി ചൂഷണം ചെയ്തിരുന്നത്. സംഭവദിവസം 12 മണിയോടെ അർജുൻ കടയിലെത്തി മിഠായി വാങ്ങി ലയത്തിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ടതായി കടയുടമ പൊലീസിന് മൊഴി നൽകി. അർജുൻ സ്ഥിരമായി കടയിൽ വന്ന് മിട്ടായി വാങ്ങി കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും കടയുടമ ഗീത പറഞ്ഞു. സംഭവം നടന്ന ജൂൺ 30 തിന് തിയ്യതി ഉച്ചക്ക് മുൻപാണ് അർജുൻ കടയിൽ എത്തിയത്. മിട്ടായി വാങ്ങി ലയത്തിന്റെ ഭാഗത്തേക്ക്‌ പോയി. കാഴ്ചയിൽ പാവമായിരുന്നുവെന്നും ഉള്ളിൽ ഇങ്ങനെ ഒരു ക്രൂരൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നുമാണ് നാട്ടുകാരികൂടിയായ ഗീതയുടെ പ്രതികരണം. കേസിൽ കടയുടമ മുഖ്യസാക്ഷികളിലൊരാളാണ്.

അർജുനെ അടുത്ത ദിവസങ്ങളിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇതിനോടകം വലിയ വാർത്തപ്രാധാന്യം കിട്ടിയ കേസിൽ പഴുതടച്ച കുറ്റപത്രം നൽകി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരാത്താനാണ് പൊലീസ് ശ്രമം. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വണ്ടിപ്പെരിയാറിലെ കുട്ടിയുടെ വീട് സന്ദർശിക്കും. പെരുവന്താനത്ത് വച്ച് നടക്കുന്ന പ്രതിഷേധ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....