Connect with us

Hi, what are you looking for?

KERALA NEWS

കൊവിഡ് മരണങ്ങളിൽ ആശയക്കുഴപ്പം; രജിസ്ട്രേഷനിൽ ഇനി വേണ്ടത് അടിമുടി മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് രേഖകളിൽ പെടാതെ വിട്ടുപോയ കൊറോണ മരണങ്ങൾ പട്ടികയിൽപ്പെടുത്തേണ്ടി വരുമ്പോൾ ഇനി വരുത്തേണ്ടത് വലിയ മാറ്റങ്ങളാണ്. പ്രാംരഭ ചർച്ചകൾ തുടങ്ങിയെങ്കിലും സർക്കാർ തലത്തിലുള്ളത് വലിയ രീതിയിൽ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തേണ്ടിവരുന്നതിന്റെ വെല്ലുവിളിയും സർക്കാറിന് മുന്നിലുണ്ട്.

കൊറോണ ആണെങ്കിലും അല്ലെങ്കിലും മരണകാരണം വ്യക്തമാക്കാതെയുള്ള സർട്ടിഫിക്കറ്റ് ആണ് തദ്ദേശസ്ഥാപനങ്ങൾ നൽകുന്നത്. മരിച്ചയാളുടെ കുടുംബം പൂരിപ്പിച്ച് നൽകേണ്ട അപേക്ഷയിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മരണകാരണം വ്യക്തമായി രേഖപ്പെടുത്തണമെന്നാണ്. എന്നാൽ ഇക്കാര്യത്തിൽ ആരും നിർബന്ധം പിടിക്കാറില്ല. പക്ഷെ ഒഴിവാക്കിയ മരണങ്ങളിലെ വിവാദവും പിന്നാലെ നഷ്ടപരിഹാരത്തിനുള്ള സുപ്രീം കോടതി നിർദേശവും കൂടിയായതോടെ കളം മാറുകയാണ്.

കൊറോണ മരണത്തിലെ സർക്കാർ നടപടികളാണ് ഇക്കാര്യത്തിൽ തദ്ദേശവകുപ്പിന് തലവേദനയാകുന്നത്. പ്രധാനമായും മൂന്ന് പ്രശ്നങ്ങളാണുളളത്. കൊറോണ നെഗറ്റീവായതിന് തൊട്ടുപിന്നാലെ ഉണ്ടായ മരണം പോലും പട്ടികയിൽ നിന്നൊഴിവാക്കി. താഴേത്തട്ടിൽ നിന്ന് കൊറോണ മരണമായി റിപ്പോർട്ട് ചെയ്ത മരണങ്ങൾ സംസ്ഥാനതല സമിതി ഇടപെട്ട് തരംതിരിച്ച് ഒഴിവാക്കി. കൊറോണ മരണമായിരുന്നവയിൽപ്പോലും ചികിത്സാരേഖകൾക്കും സർട്ടിഫിക്കറ്റിനും പ്രാധാന്യമില്ലാതെ രജിസ്ട്രേഷൻ നടന്നു.

വിട്ടുപോയ മരണങ്ങളിൽ സമഗ്ര പരിശോധന വേണ്ടിവന്നാൽ ഓരോ കേസുകളിലും ചികിത്സാരേഖകൾ പരിശോധിച്ച് തിരുത്തൽ വേണ്ടിവരുമെന്നതിനാൽ സമ്പൂർണ ആശയക്കുഴപ്പം നിലനിൽക്കുന്നു. മാറ്റത്തിൽ ആരോഗ്യ-തദ്ദേശ വകുപ്പുകളിൽ ആലോചന തുടങ്ങിയെങ്കിലും വ്യക്തതയില്ല. കേന്ദ്രമാർഗ്ഗ രേഖയുടെ വരവിനെ കാത്തിരിക്കുകയാണ് കേരളം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....