Connect with us

Hi, what are you looking for?

KERALA NEWS

കാമുകൻ ചമഞ്ഞ് ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ് ഞെട്ടി രേഷ്മ

കൊല്ലം : കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച പിഞ്ചു കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ഫെയ്‌സ്ബുക്ക് കാമുകൻ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ രേഷ്മ ഞെട്ടി.

ഗ്രീഷ്മയുടെ ആൺസുഹൃത്തിനെപ്പറ്റി ഭർത്താവ് വിഷ്ണുവിനോടും മറ്റു ബന്ധുക്കളോടും പറഞ്ഞിരുന്നു. അതിലുള്ള വൈരാഗ്യമാകാം തന്നെ കബളിപ്പിക്കാൻ കാരണമെന്ന് രേഷ്മ മൊഴി നൽകി. തനിക്ക് അനന്തു എന്ന കാമുകനുണ്ടായിരുന്നു എന്നും രേഷ്മ ആവർത്തിച്ചു.

കാമുകനെ കാണാൻ താൻ വർക്കലയിൽ പോയിരുന്നു എന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. അതിനു ശേഷമായിരിക്കാം ആര്യയും ഗ്രീഷ്മയും ചേർന്ന് തന്നെ കബളിപ്പിക്കാൻ തുടങ്ങിയതെന്നും രേഷ്മ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കാമുൻ വ്യാജമാണെന്ന പൊലീസ് വാദം ആദ്യം സമ്മതിക്കാൻ രേഷ്മ കൂട്ടാക്കിയിരുന്നില്ല. തുടർന്ന് തെളിവുകൾ സഹിതം പൊലീസ് ഇക്കാര്യം വിശദീകരിച്ചപ്പോഴാണ്, ഗ്രീഷ്മയുടെ ആൺസുഹൃത്തിനെക്കുറിച്ച്‌ വീട്ടിൽ പറഞ്ഞതിലുള്ള പകയാകാം കബളിപ്പിക്കലിന് കാരണമെന്ന് രേഷ്മ വ്യക്തമാക്കിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...