Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മുതുമലയിൽ ചികിത്സ നടക്കുന്നതിനിടെ വീണ്ടും കൊമ്പനാന ചരിഞ്ഞു; ചികിത്സക്കിടെ ചരിയുന്നത് രണ്ടാമത്തെ ആന

സുൽത്താൻബത്തേരി: മുതുമലയിൽ ചികിത്സ നടക്കുന്നതിനിടെ വീണ്ടും കൊമ്പനാന ചരിഞ്ഞു. മുതുമലയിൽ ചികിത്സക്കിടെ ചരിയുന്നത് രണ്ടാമത്തെ ആനയാണ് ഇത്. ശരീരത്തിൽ വ്രണമുണ്ടായ നിലയിലാണ് ആനയെ ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയത്. വനംവകുപ്പ് പിടികൂടി ചികിത്സ നൽകി വരികയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി ആനയുടെ നില വഷളായിരുന്നു. ഇതേതുടർന്ന് വെള്ളിയാഴ്ച രാത്രി ഏഴരയോടെ ചരിയുകയായിരുന്നുവെന്നാണ് വനംവകുപ്പ് പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഏകദേശം 30 വയസ് പ്രായമുണ്ടായിരുന്ന ആനയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസം 17നാണ് പത്ത് കുങ്കിയാനകളുടെ സഹായത്തോടെ ഈ കൊമ്പനെ പിടികൂടി മുതുമല അഭയാരണ്യം ആനചികിത്സാ കേന്ദ്രത്തിലെ കൊട്ടിലിൽ തളച്ചത്. മയക്കുവെടി വെക്കാതെ സാഹസികമായായിരുന്നു ആനയെ വരുതിയിലാക്കിയത്. മേൽഗൂഡല്ലൂർ, കോക്കാൽ, സിൽവർ ക്ലൗഡ് എസ്റ്റേറ്റ് എന്നിവിടങ്ങളിൽ വേദന സഹിച്ച് തളർന്ന് കറങ്ങി നടന്ന ആനയെ നിരവധി തവണ ശ്രമിച്ചാണ് പിടികൂടാനായത്. ഡോക്ടർ രാജേഷ്, മനോഹരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഒരു വർഷം മുമ്പാണ് കൊമ്പന് മുറിവേറ്റത്. മറ്റു ആനകളുമായുണ്ടായ സംഘട്ടനത്തിനിടെയായിരിക്കാം മുറിവേറ്റതെന്നാണ് നിഗമനം.

അന്ന് തന്നെ പഴങ്ങളിലും മറ്റും മരുന്ന് വെച്ച് ചികിത്സ നൽകിയിരുന്നെങ്കിലും മുറിവ് പൂർണമായും ഉണങ്ങുന്നതിന് മുമ്പ് കൊമ്പനെ പൊടുന്നനെ കാണാതാകുകായിരുന്നു. പിന്നീട് കൂടുതൽ ഗുരുതരാവസ്ഥയിലും ക്ഷീണിച്ചും ആനയെ ജനവാസമേഖലകളിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിലും സമാനസംഭവം മുതുമലയിൽ ഉണ്ടായിരുന്നു. അന്നും പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നൽകിയെങ്കിലും പിന്നീട് ചരിയുകയായിരുന്നു. ഈ അനുഭവത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മയക്കുവെടി ഉപയോഗിക്കാതെ ആനയെ പിടികൂടിയതെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാവുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...