Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സിക്ക വൈറസ്; തിരുവനന്തപുരം നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ റിപ്പോർട്ട് ചെയ്‌ത തിരുവനന്തപുരം നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. നഗരത്തിലെ നൂറ് വാർഡുകളിൽ നിന്നായി കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരസഭയ്‌ക്കും ജില്ലാ പഞ്ചായത്തിനും ഇതുസംബന്ധിച്ച് കർശന നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ് സിക്ക വൈറസ്. കൊതുക് നിർമാർജനത്തിനുളള പ്രവർത്തനം ഊർജിതമാക്കിയെന്ന് നഗരസഭാ ഭരണസമിതി അവകാശപ്പെടുമ്പോൾ മഴക്കാല പൂർവ്വ ശുചീകരണത്തിലടക്കം നഗരസഭയ്‌ക്ക് പാളിച്ചപ്പറ്റിയെന്നാണ് പ്രധാന പ്രതിപക്ഷമായ ബി.ജെ.പി ആരോപിക്കുന്നത്. വൈറസ് പ്രതിരോധത്തിന് കർമ്മപദ്ധതി രൂപീകരിച്ചാണ് ജില്ലാ ഭരണകൂടം മുന്നോട്ട് നീങ്ങുന്നത്. ലാബുകളോട് സിക്ക സംശയമുള്ള കേസുകൾ പ്രത്യേകം റിപ്പോർട്ട് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ആരോഗ്യകേന്ദ്രങ്ങളിൽ പനി ക്ലീനിക്കുകൾ ഉറപ്പാക്കും. തിരുവനന്തപുരത്തെത്തിയ, കേന്ദ്ര ഉന്നതതല സംഘം ഇന്ന് തലസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. രോഗബാധ റിപ്പോർട്ട് ചെയ്‌ത നഗരസഭാ പരിധിയിലും പാറശാലയിലും ഉൾപ്പടെ സംഘം സന്ദർശിക്കും. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച് നിർദേശങ്ങൾ നൽകും.

ഇന്ന് രാവിലെ 17 പേരുടെ പരിശോധനാഫലം പൂനെയിൽ നിന്ന് വന്നിരുന്നു. ഗർഭാവസ്ഥയിൽ സിക്ക സ്ഥിരീകരിച്ച യുവതിയുടെ സ്വദേശമായ പാറശാലയിൽ നിന്നുൾപ്പെടെയുളളവരുടെ ഫലമാണ് പുറത്തുവന്നത്. എല്ലാം നെഗറ്റീവാണ്. കൂടുതൽ പേരുടെ ഫലം വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നഗരസഭാ പരിധിയിൽ ഉൾപ്പടെ ഇനിയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...