Connect with us

Hi, what are you looking for?

KERALA NEWS

തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണം; കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്‌സ് എംഡി

കൊച്ചി: ആട്ടും തുപ്പും തൊഴിയും ഏറെ സഹിച്ചു. എല്ലാത്തിനും പരിധിയുണ്ട്. തെലങ്കാനയിൽ ലഭിച്ചത് രാജകീയ സ്വീകരണമാണെന്നും കേരളത്തിൽ മടങ്ങിയെത്തിയ കിറ്റെക്‌സ് എംഡി സാബു എം ജേകെബ്. കേരളത്തിൽ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്നും സാബു വ്യക്തമാക്കി. തെലങ്കാനയിൽ നിന്നും വരുന്ന വഴി നെടുമ്ബാശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു സാബു.

തെലങ്കാനയുമായി ഈ മാസംതന്നെ കരാർ ഒപ്പിടും. ആദ്യം 1000 കോടി നിക്ഷേപിക്കും. അതിന് വേണ്ടിയുള്ള ഉറപ്പ് കൊടുത്തിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ബാക്കി കാര്യങ്ങൾ തീർപാക്കും. അതിന് ശേഷമായിരിക്കും കൂടുതൽ നിക്ഷേപം വേണമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച്‌ ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും രണ്ട് പാർക്കുകളാണ് തെലങ്കാനയിൽ കണ്ടത്. ഒന്ന് ടെക്‌സറ്റൈയിൽസിന് വേണ്ടി വാറങ്കലും മറ്റേത് ജനറൽപാർക്കുമാണ്. രണ്ടു തവണ വ്യവസായ മന്ത്രിയുമായി ചർച്ച ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥന്മാരുമായി അവസാന വട്ട ചർച്ചക്ക് ശേഷമാണ് തെലങ്കാനയിൽ നിന്ന് തിരിച്ചുവരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനോടു പ്രതികരിക്കാനില്ല. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അവകാശമുണ്ട്. അദ്ദേഹത്തെ കുറിച്ച്‌ എന്റെ മനസിൽ ഒരു സ്ഥാനമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകൾക്കും മറുപടി പറയാനില്ല. കുന്നത്തുനാട് എംഎൽഎ ഉൾപെടെ എറണാകുള്ളത്തെ നാല് എം എൽ എമാരോട് ബിസിനസ് എന്താണെന്ന് തന്നെ പഠിപ്പിച്ചതിൽ നന്ദിയുണ്ടെന്നും പരിഹാസ രൂപേണ സാബു പറഞ്ഞു.

എന്നാൽ ‘താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നതു കുന്നത്തുനാട് എംഎൽഎയോടാണ്. കൂടാതെ എറണാകുളം ജില്ലയിലെ തന്നെ നാലു എംഎൽഎമാരും ഒരു എംപിയും ഇതിനു പിന്നിൽ പ്രവർത്തിച്ചു. പെരുമ്ബാവൂർ, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം എന്നിവിടങ്ങളിലെ എംഎൽഎമാരോടും ചാലക്കുടി എംപിയോടും കടപ്പെട്ടിരിക്കുന്നു. കാരണം, വ്യവസായ സൗഹൃദം എന്താണെന്നും ഒരു വ്യക്തിക്ക് എങ്ങനെ കോടികൾ സമ്ബാദിക്കാമെന്നുമുള്ള വഴി ഇവരാണു തനിക്ക് തുറന്നുതന്നത്’ സാബു പറഞ്ഞു.

ഒരു ദിവസത്തെ ചർച്ചക്ക് ശേഷം മടങ്ങിയെത്താമെന്നാണ് കരുതിയത്. എന്നാൽ ചർച്ചക്ക് ശേഷം അവിടുത്തെ വ്യവസായ പാർക്കുകൾ സന്ദർശിക്കുമ്ബോൾ ഒട്ടനവധി സാധ്യതകൾ ഒരു വ്യവസായിക്ക് ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. ഒരുമണിക്കൂറോളം ഹെലികോപ്ടറിൽ ഇൻഫ്രാസ്ട്രക്ടചർ മനസിലാക്കാനും സാധിച്ചു. തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ലെന്നതാണ് സാരം. ഞാൻ ബിസിനസുകാരനാണ് രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയ വേദിയിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖർ കർണാടക മുഖ്യമന്ത്രിയുമായുള്ള ചർച്ചക്കാണ് ക്ഷണിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിൽ താൻ നിക്ഷേപിക്കുന്നതുകൊണ്ട് കേരളത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞാൽ നല്ലതാണ്. ആരുമായിട്ടും ചർച്ച ചെയ്യുന്നതിന് ഞാൻ തയാറാണ്. 61 ലക്ഷം ചെറുപ്പക്കാർ ജോലി തേടി കേരളം വിട്ടു പോയിട്ടുണ്ട്. ബിരുദാനന്തരബിരുദമുള്ള 75 ലക്ഷം യുവാക്കൾ ഇന്നും കേരളത്തിലുണ്ട്. കഴിഞ്ഞ 57 വർഷമായി 15,000 ആളുകൾക്ക് തൊഴിൽ കൊടുക്കാൻ സാധിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നത്. അതിന് വേണ്ടിയാണ് ഇത്രയധികം സൗകര്യങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ ഒരുക്കി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ആട്ടും തുപ്പും തൊഴിയും എല്ലാം സഹിച്ച്‌ ഇവിടെ പിടിച്ചുനിന്നത്.

ഭരണപക്ഷത്തുള്ള സർകാർ സംവിധാനങ്ങൾ എല്ലാം വളഞ്ഞിട്ട് ആക്രമിക്കുമ്ബോൾ അതിനെതിരേ യുദ്ധം ചെയ്യാം. പക്ഷേ നമ്മുടെ ജീവിതം എന്തിനാണ് അതിന് വേണ്ടി മാറ്റിവെക്കുന്നത്. കേരളത്തിലോ തെലങ്കാനയിലോ മാത്രമല്ല ഇന്ത്യയിൽ എവിടെയാണെങ്കിലും കേരളീയർക്ക് ജോലി ഉറപ്പാക്കിയിരിക്കും. കേരളത്തിൽ ഇനിയും വ്യവസായം നടത്തിക്കൊണ്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ അതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും സാബു ജേകെബ് പറഞ്ഞു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...