Connect with us

Hi, what are you looking for?

LATEST NEWS

വില കൂടിയിട്ടും ഇന്ധന ഉപഭോഗം വർധിച്ചെന്ന് കണക്ക്

ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില ദിനം പ്രതി വർധിക്കുകയാണ്. എങ്കിലും ഇന്ധന ഉപഭോഗത്തെ അത് ബാധിച്ചിട്ടില്ല എന്നാണ് കണക്കുകൾ കാണിക്കുന്നത്. ജൂൺ മാസത്തിൽ മെയ് മാസത്തെ അപേക്ഷിച്ച് ഉയർന്ന ഉപഭോഗമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ഒൻപത് മാസത്തെ ഏറ്റവും കുറഞ്ഞ ഉപഭോഗം രേഖപ്പെടുത്തിയ ശേഷമാണ് തിരിച്ചുവരവ്. കൊറോണ വ്യാപനം കുറഞ്ഞതും നിയന്ത്രണങ്ങളിൽ ഇളവ് വന്നതുമാണ് ഉയരാൻ കാരണം.

ഇന്ധന ഉപഭോഗം 1.5 ശതമാനമാണ് മുൻ വർഷത്തെ അപേക്ഷിച്ച് വർധിച്ചത്. 16.33 ദശലക്ഷം ടണ്ണാണ് ജൂൺ മാസത്തിലെ ഉപഭോഗം. 2021 മെയ് മാസത്തെ അപേക്ഷിച്ച് എട്ട് ശതമാനമാണ് ഉപഭോഗത്തിലുണ്ടായ വർധന.

പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റേതാണ് കണക്ക്. പെട്രോൾ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 5.6 ശതമാനം ഉയർന്നു. മെയ് മാസത്തെ അപേക്ഷിച്ച് 21 ശതമാനമാണ് വർധന.

മെയ് മാസത്തെ അപേക്ഷിച്ച് ഡീസൽ ഉപഭോഗം 12 ശതമാനമാണ് വർധിച്ചത്. എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണ് ഡീസലിന്റെ ഉപഭോഗം. മാർച്ചിന് ശേഷം ആദ്യമായാണ് ഉപഭോഗം വർധിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കഴിഞ്ഞ 10 വർഷം മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ്...

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....