Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

പെട്രോൾ-ഡീസൽ വില വർധനവിൽ വിചിത്രവാദവുമായി മധ്യപ്രദേശ് മന്ത്രി

ഭോപ്പാൽ: ദിനംപ്രതി പെട്രോൾ-ഡീസൽ വില ഉയരുന്നതിനെ കുറിച്ച ചോദിച്ചപ്പോൾ വിചിത്ര മറുപടിയുമായി മധ്യപ്രദേശ് മന്ത്രി. പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോഴെ നമുക്ക് സന്തോഷം ആസ്വദിക്കാൻ കഴിയുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ധനവില വർധനവിനെ കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഓം പ്രകാശ് സക്ലേച്ച.

പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ നമുക്ക് സന്തോഷം ആസ്വദിക്കാൻ കഴിയില്ല. അതുകൊണ്ട് പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോഴെ സന്തോഷം നമുക്ക് മനസിലാക്കാൻ കഴിയുകയുള്ളു. പ്രധാനമന്ത്രി ഇന്ധനവില പിടിച്ചുനിർത്താൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു പഴയ പാർട്ടി പോളിയോ വാക്‌സിൻ എടുക്കാൻ 40 വർഷത്തോളം എടുത്തുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ കൊറോണ വാക്‌സിൻ ഒരു വർഷത്തിനുള്ളിൽ തന്നെ ലഭ്യമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമർശം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പെട്രോൾ വില ലിറ്ററിന് നൂറ് രൂപ കടന്നിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ സിറ്റികളിൽ ഏറ്റവും കൂടുതൽ ഇന്ധന വില മുംബൈയിലാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...