Connect with us

Hi, what are you looking for?

KERALA NEWS

തിരുവനന്തപുരത്ത് ബ്ലേഡ് മാഫിയയുടെ അതിക്രമം; ജെസിബി ഉപയോഗിച്ച്‌ വീടാക്രമിച്ചു: അക്രമികളെ പിടികൂടി നാട്ടുകാർ

തിരുവനന്തപുരം: വിഴിഞ്ഞം കോളിയൂരിൽ ബ്ലേഡ് മാഫിയാ സംഘം ജെസിബി ഉപയോഗിച്ച്‌ വീട് ആക്രമിച്ചതായി പരാതി. അക്രമികൾ വീടിന്റെ ചുറ്റുമതിൽ തകർത്തു. അതേസമയം, ഈ വീടും സ്ഥലവും തന്റെ പേരിലാണെന്നും അതിനെ തുടർന്നാണ് വീട് പൊളിക്കാനെത്തിയതെന്നും പലിശയ്ക്ക് പണം നൽകിയയാൾ പറഞ്ഞതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. അക്രമികളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.

കോളിയൂർ ജംഗ്ഷനു സമീപം താമസിക്കുന്ന മിനിയുടെ വീടാണ് ഇന്ന് രാവിലെ ഏഴരയോടെ ആക്രമിക്കപ്പെട്ടത്. 21 വർഷം മുൻപ് മിനി സഹോദരന്റെ ആവശ്യത്തിനായി ഒന്നര ലക്ഷം രൂപ പലിശയ്ക്ക് എടുത്തിരുന്നു. 60,000 രൂപ തിരികെ അടച്ചിരുന്നു.

ബാക്കി തുകയും പലിശയുമടക്കം 91,000 രൂപ മടക്കി നൽകാത്തതിനെ തുടർന്ന് കേസ് കോടതിയിലെത്തി. അതിനെ തുടർന്ന് മിനിയും പ്രായപൂർത്തിയായ മകളും വീടിന് സമീപമുള്ള ഷെഡ്ഡിലേക്ക് താമസം മാറി. ഷെഡ്ഡിലെ താമസം സുരക്ഷിതമല്ലാത്തതിനാൽ മകൾ മിനിയുടെ അനിയത്തിയുടെ വീട്ടിലാണ് കഴിഞ്ഞുവരുന്നത്.

ഇതിനിടെയാണ് ഇന്ന് രാവിലെ ബ്ലേഡ് മാഫിയാ സംഘം എത്തി വീട് ആക്രമിച്ച്‌ മതിൽ തകർത്തത്. നാട്ടുകാർ ഇടപെട്ട് ഇത് തടയുകയും വിഴിഞ്ഞം പൊലീസ് എത്തി പ്രതികളെയും ഇവരുടെ വാഹനവും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വീട്ടമ്മ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...