Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കുട്ടികളുടെ കൊറോണ വാക്സിൻ: അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ ആഴ്ച ലഭിച്ചേക്കും

ന്യൂഡെൽഹി: കുട്ടികൾക്കുള്ള കൊറോണ വാക്സിനായ സൈക്കോവ് ഡിക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഈ ആഴ്ച തന്നെ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വാക്സിൻ നിർമ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസമാദ്യം അപേക്ഷ നൽകിയിരുന്നു. ഇത് അംഗീകരിച്ചാൽ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കൊറോണ വാക്സിനായിരിക്കും സൈക്കോവ് ഡി.

പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ളവർക്കായുള്ള വാക്സിനാണ് സൈക്കോവ് ഡി. കൊറോണ മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നതെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സൈക്കോവ്ഡിയുടെ അപേക്ഷ വിദഗ്ദ്ധ സമിതിയുടെ മുന്നിൽ പരിഗണനയ്ക്ക് വരുന്നത്.

കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിലൂടെ സ്കൂളുകളുടെ പ്രവർത്തനം സാധാരണഗതിയിലാക്കാൻ കഴിഞ്ഞേക്കും. കഴിഞ്ഞവർഷം മുതൽ രാജ്യത്തെ സ്കൂളുകൾ പൂർണമായി അടഞ്ഞുകിടക്കുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

GULF

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍...

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...