Connect with us

Hi, what are you looking for?

KERALA NEWS

അധ്യാപകന്റെ കൈ വെട്ടിമാറ്റിയ കേസ്; വിചാരണ നീട്ടിവെക്കണമെന്ന പ്രതികളുടെ ഹർജി തള്ളി

കൊച്ചി: കൈവെട്ട് കേസിൻറെ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാൻ ഇരിക്കെ ആണ് പ്രതികൾ കോടതിയെ സമീപിച്ചത്. കൊറോണ സാഹചര്യത്തിൽ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാൽ വിചാരണ നടപടികൾ ഓൺലൈനായതിനാൽ കൊറോണ വ്യാപന ആശങ്ക ഇല്ലെന്ന് എൻഐഎ കോടതിയെ അറിയിച്ചു.

പ്രതികളും സാക്ഷികളും വീഡിയോ കോൺഫറൻസ് വഴി ഹാജരാകുന്നത് കൊണ്ട് തിരിച്ചറിയൽ ബുദ്ധിമുട്ടാണ് എന്നുള്ള ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. രണ്ടാം പ്രതി സജിൽ, ഒൻപതാം പ്രതി നൗഷാദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. രണ്ടാംഘട്ട വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. 2010 ൽ ആണ് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി ജെ ജോസഫിൻറെ കൈവെട്ടുന്നത്. പതിനൊന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ പ്രതികൾ.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

തലസ്ഥാനത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മേരിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്ത് പൊലീസ്. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചു. അതേസമയം, സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്...

KERALA NEWS

പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

KERALA NEWS

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം...

NATIONAL

ഭാരത് അരിയുടെ വിതരണം ആരംഭിച്ച് കേന്ദ്രം. കിലോഗ്രാമിന് 29 രൂപ നിരക്കിൽ അഞ്ച്, 10 കിലോ ഗ്രാം പാക്കറ്റുകളിലായിരിക്കും അരി ലഭിക്കുകയെന്ന് ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.ആദ്യഘട്ടത്തിൽ ചില്ലറവിപണി വിൽപ്പനയ്ക്കായി അഞ്ചുലക്ഷം...