Connect with us

Hi, what are you looking for?

LATEST NEWS

കിറ്റെക്സിന്റെ ഓഹരി വിലയിൽ 20 ശതമാനത്തിന്റെ ഉയർച്ച

കൊച്ചി: കിറ്റെക്സിന്റെ ഓഹരി വിലയിൽ 20 ശതമാനം ഉയർച്ച. തെലങ്കാനയുമായി നിക്ഷേപ ചർച്ച നടന്നതിനെ തുടർന്ന് വെള്ളിയാഴ്ചയും കിറ്റെക്സ് ഓഹരി വില ഇരുപത് ശതമാനത്തോളം ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 40 ശതമാനം വർധനവാണ് കിറ്റെക്സ് ഓഹരിയിൽ ഉണ്ടായത്. 28 രൂപ ആകെ വർദ്ധിച്ചു. 168 രൂപയിലാണ് ഇപ്പോൾ കിറ്റെക്സ് ഓഹരിയുടെ വ്യാപാരം വിപണിയിൽ നടക്കുന്നത്.

അതിനിടെ സംസ്ഥാന സർക്കാരിൻറെ വ്യവസായ നയത്തിനെതിരെ ശക്തമായി തുറന്നടിച്ച് കിറ്റക്സ് എം ഡി സാബു എം ജേക്കബ് ഇന്ന് രംഗത്തു വന്നു . തങ്ങളെ വീണ്ടും ബുദ്ധിമുട്ടിച്ചാൽ കേരളത്തിലെ കിറ്റെക്സ് സ്ഥാപനങ്ങൾ ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമെന്നും നയാപൈസ മേലിൽ ഇനി ഇവിടെ മുതൽമുടക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നായിരുന്നു വ്യവസായ മന്ത്രി പി രാജിവിൻറെ നിലപാട്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...