Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗർഭിണികൾക്ക് കൊറോണ വാക്‌സിനേഷനായി ‘മാതൃകവചം’

തിരുവനന്തപുരം:​ സംസ്ഥാനത്തെ മുഴുവൻ ​ഗർഭിണികൾക്കും കൊറോണ വാക്സീൻ നൽകാൻ മാതൃകവചം ക്യാംമ്പയിൻ തയാറാക്കിയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ക്യാംമ്പയിനിന്റെ ഭാ​ഗമായി വാർഡ് തലത്തിൽ ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ ​ഗ‍‍ർഭിണികളുടെ രജിസ്ട്രേഷൻ നടത്തും. സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരാണെങ്കിൽ അതിനുള്ള സംവിധാനവും ഒരുക്കും. ഓരോ സബ് സെന്ററും കേന്ദ്രീകരിച്ച് ആ പ്രദേശത്തുള്ള എല്ലാ ​ഗർഭിണികളും രജിസ്റ്റർ ചെയ്ത് വാക്സീൻ സ്വീകരിച്ചുവെന്നും ആരോ​ഗ്യവകുപ്പ് ഉറപ്പാക്കും.

നിലവിൽ രാജ്യത്ത് നൽകുന്ന ഏത് വാക്സീൻ വേണമെങ്കിലും ​ഗർഭിണികൾക്ക് സ്വീകരിക്കാവുന്നതാണ്. ​ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സീൻ സ്വീകരിക്കാനാകും.​ ഗർഭാവസ്ഥയിൽ തന്നെ രണ്ട് ഡോസ് വാക്സീനും സ്വീകരിക്കാനായാൽ അത് കൂടുതൽ സുരക്ഷ നൽകും. വാക്സീൻ സ്വീകരിച്ചശേഷം നേരിയ പനി, കുത്തിവച്ച ഭാ​ഗത്ത് വേദന, മൂന്ന് ദിവസംവരെ നീണ്ടുനിൽക്കുന്ന ക്ഷീണം എന്നിവ ഉണ്ടായേക്കാം. വാക്സീനെടുത്താലും മാസ്ക് , ശാരീരികാകലം, സാനിട്ടെസർ തുടങ്ങിയ അടിസ്ഥാന പ്രതിരോധ തത്വങ്ങൾ പാലിക്കണം.

​ഗർഭിണികൾക്കായി പ്രത്യേക വാക്സിനേഷൻ ക്യാംമ്പു കൾ പ്രത്യേക ദിവസങ്ങളിൽ ജില്ലാതലത്തിൽ തീരുമാനിച്ച് നടത്തും. വാക്സിനേഷന് എത്തുന്ന ​ഗർഭിണികൾക്ക് സമ്പ‍‍‌‍ർക്കം ഉണ്ടാകാതിരിക്കാനാണ് ഈ നടപടി. കൊറോണ ബാധിച്ചാൽ ​ഗർഭിണികളുടെ ആരോ​ഗ്യത്തെ അത് സാരമായി ബാധിക്കും. 35 വയസിന് മുകളിൽ പ്രായമുള്ളവ‍ർ, അമിതവണ്ണമുള്ളവർ, പ്രമേഹം, രക്തസമ്മർദം അടക്കം ജീവിതശൈലി രോ​ഗമുള്ളവർ എന്നിവരിലെ കൊറോണ ബാധ രോ​ഗം ​ഗുരുതരമാക്കിയേക്കും.​ ഗർഭസ്ഥ ശിശുവിന്റെ ആരോ​ഗ്യത്തേയും ഇത് സാരമായി ബാധിക്കും. അതിനാൽ ​ഗർഭിണികൾ വാക്സീൻ നിർബന്ധമായി സ്വീകരിക്കണമെന്നാണ് നിർദേശം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....