ബാഗ്ദാദ്: ഇറാഖിലെ നാസിറിയ പട്ടണത്തിൽ കൊറോണ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ 50 രോഗികൾ വെന്തുമരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. പതിനാറു പേരെ പരിക്കുകളോടെ രക്ഷിക്കാനായി. ആശുപത്രിയിലെ കൊറോണ വാർഡിൽ നിന്ന് പടർന്ന തീ വൈകാതെ കെട്ടിടം മുഴുവൻ പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഈ വർഷം ഇത്തരത്തിൽ ഇറാഖിൽ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.
ഏപ്രിലിൽ ബാഗ്ദാദിലെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 82 പേരാണ് മരിച്ചത്. 110 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓക്സിജൻ ടാങ്കിലുണ്ടായ പൊട്ടിത്തെറിയായിരുന്നു അന്നത്തെ അപകടത്തിന് കാരണം. ബാഗ്ദാദിലെ ഇബ്ന് അൽ ഖതീബ് ആശുപത്രിയിലായിരുന്നു അപകടം.
You must be logged in to post a comment Login