Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

ക്രൈസ്തവ ദേവാലയം നശിപ്പിച്ചത് മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം: കെ.സി.വൈ.എം സംസ്ഥാന സമിതി

ദക്ഷിണ ദില്ലിയിലെ അന്ധേരിയാ മോഡിലുള്ള ലിറ്റിൽ ഫ്ലവർ കത്തോലിക്കാ ദേവാലയം അനധികൃതമായി പൊളിച്ചു മാറ്റിയ ഡൽഹി ഡെവലപ്മെൻ്റ് അതോറിറ്റിയുടെ നടപടിയിൽ കെ.സി.വൈ.എം സംസ്ഥാന സമിതി പ്രതിഷേധിച്ചു. കൊല്ലം രൂപതയുടെ ആതിഥേയത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിക്ക് സംസ്ഥാന പ്രസിഡൻറ് എഡ്വേർഡ് രാജു അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് മതേതര രാജ്യമായ ഭാരതത്തിൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന നടപടികൾ നാൾക്കുനാൾ കൂടിവരികയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെ വിശ്വാസത്തിൻ്റെ അടിച്ചമർത്തലുകൾക്ക് ഉത്തരവിടുമ്പോൾ മതസ്വാതന്ത്ര്യം എന്നത് ഭരണഘടനയിലെ വരികളിൽ മാത്രം ചുരുങ്ങിപ്പോകുന്നതായി അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.എൽ.സി.എ. കൊല്ലം രൂപത പ്രസിഡൻ്റ് ശ്രീ.അനിൽ ജോൺ ഫ്രാൻസിസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. അടിക്കടിയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ ചെറുത്തുനിൽപ്പുകൾ അനിവാര്യമാണ്. അതിനുള്ള തുടക്കമാകട്ടെ ഈ പ്രതിഷേധം എന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. മതേതര രാഷ്ട്രത്തിൽ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണത അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ഷിജോ മാത്യു, വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ ജോൺ, റോഷ്ന മറിയം, സെക്രട്ടറിമാരായ റോസ് മേരി തേറുകാട്ടിൽ, ഫിലോമിന സിമി, ഡെനിയ സിസി ജയൻ, അജോയ് പി.തോമസ്, ട്രഷറർ എബിൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കൊല്ലം രൂപത പ്രസിഡൻ്റ് കിരൺ ക്രിസ്റ്റഫർ, ജനറൽ സെക്രട്ടറി മനീഷ് മാത്യൂസ്, വൈസ് പ്രസിഡൻ്റ് മാനുവൽ ആൻ്റണി, കെ.എൽ.സി.എ. കൊല്ലം രൂപത ജനറൽ സെക്രട്ടറി ലെസ്റ്റർ കാർഡോസ്, കെ.സി.വൈ.എം. രൂപത ഭാരവാഹികളായ നീതു, അലക്സ്, ഫെറോന ഭാരവാഹികളായ അജീഷ്, ബിജിത തുടങ്ങിയവർ സംസാരിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

KERALA NEWS

സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മേയ്, ജൂൺ, ജൂലായ് മാസങ്ങളിലെ ബില്ലിൽ കുറവ്...

KERALA NEWS

കോഴിക്കോട്: ഭട്ട് റോഡിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ്...

KERALA NEWS

കൊച്ചി |എറണാകുളം ശാസ്താംമുകളില്‍ ദേശീയപാതയില്‍ നിര്‍മാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. മാമലതുരുത്തിയില്‍ ബീന ആണ് മരിച്ചത്. അറുപത് വയസായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

NEWS

കോട്ടയം: പുതുപ്പള്ളി ചാലുങ്കൽപ്പടിയിൽ യുവാവിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുറിച്ചി ഇത്തിത്താനം ചേക്കേപ്പറമ്പിൽ രഘൂത്തമന്റെ മകൻ വിഷ്ണു രാജിനെയാണ് മരിച്ച നിലയിൽ ഓടയിൽ നിന്ന് കണ്ടെത്തിയത്.പരുമലയിൽ ജോലിചെയ്യുന്ന...