സാമൂഹിക പ്രവർത്തകയും ചലചിത്ര നടിയും ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന വനിതാ ചെയർപേഴ്സണുമായിരുന്ന പ്രസന്നാ സുരേന്ദ്രൻ (63)അന്തരിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.

മുൻകാല നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ ധാരാളം വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിമിരം എന്ന ചിത്രം ഈയിടെ ഒ.ടി.ടി. വഴി റിലീസ് ചെയ്തിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന ബർമുഡയാണ് അവസാനം അഭിനയിച്ച ചിത്രം.

കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം എന്ന സംഘടനയുടെ സംസ്ഥാന വനിത ചെയർപേഴ്സണായും പ്രവർത്തിച്ചു വരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here