Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കൊടകര കുഴൽപ്പണക്കേസ്; കെ. സുരേന്ദ്രനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

കൊടകര ബി.ജെ.പി.കുഴൽപ്പണക്കേസിൽ കെ.സുരേന്ദ്രൻ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നൽകിയ ശേഷമാണ് സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. ആദ്യം അന്വേഷണ സംഘം നൽകിയ നോട്ടീസിൽ നിന്നും സുരേന്ദ്രൻ ഒഴിഞ്ഞു മാറുകയായിരുന്നു.

തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ തലേനാൾ നടന്ന കുഴൽപ്പണക്കവർച്ച ബി.ജെ.പി.യിലെ ചേരിപ്പോരോടെയാണ് പുറത്താകുന്നത്. ആദ്യം ഒരു ദേശീയ പാർട്ടിയുടെ പണം എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. അന്വേഷണത്തിനിടെ കുഴൽപ്പണക്കടത്തുക്കാരനായ ധർമ്മരാജന്റെ കോൾലിസ്റ്റ് പരിശോധിച്ചതോടെയാണ് കേസിലെ ബി.ജെ.പി.ബന്ധം പുറത്തു വരുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ധർമ്മരാജൻ ആദ്യം പരാതി നൽകി. എന്നാൽ പിന്നീട് 3 അരക്കോടി നഷ്ടപ്പെട്ടെന്ന് ധർമ്മരാജൻ സമ്മതിച്ചു.

കവർച്ച നടന്നയുടൻ ധർമ്മരാജനെയും പ്രതി റഷീദിനെയും കൂട്ടി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാശിനാഥൻ ജില്ലാ ട്രഷറർ സുജയ് സേനൻ ജില്ലാ ജനറൽ സെക്രടറി കെ.ആർ.ഹരിയേയും അന്വേഷണ സംഘം ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തു.

പിന്നീട് സംസ്ഥാന സംഘടന്നാ സെക്രട്ടറിയക്കം 15 ബി.ജെ.പി നേതാക്കളെയാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത്. ധർമ്മരാജൻ വഴിയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി.കുഴൽപ്പണം കടത്തിയതെന്നും. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയ്ക്ക് നൽകാനാണ് പണം കൊണ്ടുവന്ന തെന്നും അന്വേഷണത്തിൽ വ്യക്തമായി. പണം കൊണ്ടുവന്ന സമയത്ത് ധർമ്മരാജനുമായി സുരേന്ദ്രന്റെ പെഴ്സണൽ സെക്രടറി നടത്തിയ ഫോൺ സംഭാഷണങ്ങളാണ് അന്വേഷണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിലെത്തിച്ചത്.

സുരേന്ദ്രന്റെ അറിവോടെയാണ് ഇരുവരും ഫോണിൽ ബന്ധപ്പെട്ട തെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം സുരേന്ദ്രന് നോട്ടീസയച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. രണ്ടാമതയച്ച നോട്ടീസിൽ സുരേന്ദ്രൻ ഇന്ന് ഹാജറാകാനാണ് സാധ്യത.

തുടർച്ചയായി നോട്ടീസിനെ അവഗണിച്ചാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നറിയാവുന്നതിനാലും. ബി.ജെ.പിയിലെ കൃഷ്ണദാസ് പക്ഷത്തിന്റെ സമ്മർദവും മൂലമാണ് ഹാജരാകാനുള്ള തീരുമാനം. ബി.ജെ.പി ആസൂത്രിതമായി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കള്ളപ്പണത്തെ പറ്റി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനും. സംഭവത്തിൽ സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശനും അറിവുണ്ടെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. പണം ആലപ്പുഴയിൽ നിന്നും എങ്ങോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് സുരേന്ദ്രനിൽ വ്യക്തമായി അറിയാമെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...