.

കോവിഡ് 19 മാനദണ്ഡം പാലിച്ചു എല്ലാ വ്യാപാരസ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം, T. P. R അശാസ്ത്രീയത പരിഹരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി സംസ്ഥാനത്താകെ വ്യാപാരികൾ അതിജീവന പ്രതിഷേധ സമരം നടത്തി. കായംകുളം ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തിൽ നഗരസഭയുടെ മുന്നിൽ ഏരിയ പ്രസിഡന്റ് ഇ. എ സെമീറിന്റെ അദ്ധ്യ ക്ഷതയിൽ കൂടിയ സമരത്തിൽ ജില്ലാ കമ്മറ്റി അംഗം എൻ ശിവൻപിള്ള ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എ. എ.വാഹിദ് സ്വാഗതവും ജില്ലാ ട്രഷറർ ഐ.ഹസൻ കുഞ്ഞ് മുഖ്യപ്രഭാഷണവും നടത്തി. എം എ സമദ്, ഫിറോസ്ഖാൻ,സലീംരാജ് ബഷീർകുട്ടി, സതീഷ് പാലി ശ്ശേരി, ഹുസൈൻ, സുരേഷ് ബാബു, അനസ്, അഷ്കർ ജബ്ബാർ കുട്ടി, തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here