ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ- സാമൂഹിക- സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ കിരണം ട്രസ്റ്റിന്റെ “വിദ്യാകിരണം” എന്ന പേരിൽ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി 101മത്തെ വിദ്യാർത്ഥിക്കും കൈത്താങ്ങായി.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അവസാനിക്കുമ്പോൾ പല സാഹചര്യങ്ങളിൽ പ്രയാസം അനുഭവിക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റിലും. അതോടൊപ്പം തന്നെ പുതിയ ഒരു അധ്യയന വർഷത്തിന് കൂടി തുടക്കം കുറിച്ചപ്പോൾ പഠനോപകരണങ്ങൾ ലഭിക്കാതെ പ്രയാസത്തിൽ ആയ നിരവധി വിദ്യാർഥികൾക്ക് കൈത്താങ്ങായി കിരണം ഈ അധ്യയന വർഷത്തെ പഠനോപകരണ വിതരണത്തിന്റെ അഞ്ചാം ഘട്ടത്തിൽ ഇന്ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ കൗൺസിലർ ഷിബുരാജ് കൃഷ്ണക്ക് കിരണം സെക്രട്ടറി രാമേശ്വരം ഹരിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ കൈമാറി. സാജൻ, അജിത്കുമാർ, മനുകുമാർ, അജികുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here